ന്യൂഡല്‍ഹി : ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ ജിഎസ്ടി കുറയ്ക്കാനുള്ള നിര്‍ദ്ദേശത്തോട് കേന്ദ്ര ധനമന്ത്രാലയത്തിനും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്കും യോജിപ്പാണെന്ന് പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അറിയിച്ചു. 21 ന് രാജസ്ഥാനില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. മുതിര്‍ന്ന പൗരന്മാരുടെ പോളിസികള്‍ക്കുള്ള 18% ജിഎസ്ടി ഒഴിവാക്കണമെന്നും മൈക്രോ ഇന്‍ഷുറന്‍സ്, ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ഭാഗികമായി ഇളവ് നല്‍കണമെന്നുമാണ് നിര്‍ദേശം. വിവിധ ആരോഗ്യ സേവനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള നിലയ്ക്ക് ഇന്‍ഷുറന്‍സ് പ്രീമിയത്തെക്കൂടി ഒഴിവാക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.
23 24 ല്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്നുള്ള ജിഎസ്ടി ഇനത്തില്‍ 8263 കോടി രൂപയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: