പത്തനംതിട്ട: അമൃത് മിഷന് ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് മൊബൈല്‍ സെപ്റ്റേജ് (കക്കൂസ് മാലിന്യം) ട്രീറ്റ്മെന്റ് യൂണിറ്റുകള്‍ വിന്യസിക്കുന്നു. ആദ്യഘട്ടമായി ഡിസംബര്‍ 10ന് രണ്ട് യൂണിറ്റുകളും രണ്ടാം ഘട്ടമായി 15ന് 2 യൂണിറ്റുകളുമാണ് വിന്യസിക്കുന്നത്. തീര്‍ത്ഥാടകര്‍ തങ്ങുന്ന സ്ഥലങ്ങളായ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് യൂണിറ്റുകള്‍ വിന്യസിക്കുന്നത്.
സെപ്റ്റേജ് മാലിന്യത്തോടൊപ്പം ദ്രവ മാലിന്യവും സംസ്കരിക്കുന്നതിനുള്ള സംവിധാനം ഈ യൂണിറ്റികളിലുണ്ട്. തീര്‍ത്ഥാടന കാലത്ത് ശബരിമലയിലും പരിസരങ്ങളിലും ഉണ്ടാകുന്ന ദ്രവമാലിന്യ പ്രശ്നം ഒരു പരിധിവരെ പരിഹിക്കുന്നതിന് ഈ സംവിധാനത്തിലൂടെ സാധ്യമാകും. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് മാലിന്യ മുക്തമായ അന്തക്ഷം ഒരുക്കുന്നതിന് വാഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ അമൃത് കേരള ഘടകമാണ് മുന്‍കൈ എടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: