കൊഹിമ: 184 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്തീയ സഭാമിഷണറിമാര് നാഗാലാന്റ് എന്ന ഗോത്രവര്‍ഗ്ഗക്കാരുടെ മണ്ണില്‍ കാലുകുത്തുന്നത്. 2024ല്‍ പരിശോധിച്ചാല്‍ നാഗാലാന്റിലെ 87 ശതമാനം പേരും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്. ഇന്ന് നാഗാലാന്റിലെ നിയമങ്ങള്‍ എല്ലാം നടപ്പിലാക്കപ്പെടുന്നത് ക്രിസ്തീയ മതവിശ്വാസപ്രകാരമാണ് എന്നാണ് വന്നിരിക്കുന്നത്. അത് നാഗാലാന്റിലെ ഗോത്രസമുദായക്കാര്ക്കും സ്വീകരിക്കേണ്ടതാി വരുന്നു.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നാഗാലാന്റിലെ ഗോത്രവര്‍ഗ്ഗക്കാരുടെ പ്രിയ ലഹരിപാനീയമായ അരിയില്‍ നിന്നുള്ള ബിയറിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക്. കഴിഞ്ഞ 35 വര്‍ഷമായി നാഗാലാന്റില്‍ റൈസ് ബിയര്‍ നിരോധിച്ചിരിക്കുന്നു.
"The Hornbill Festival is a vibrant celebration of Nagaland’s rich heritage, showcasing the North East’s unparalleled culture, traditions, and unity. It’s a testament to the spirit of #EkBharatShreshthaBharat, bringing together the essence of India’s diversity.
National Anthem… pic.twitter.com/NX5d6PMhMS
— Pratima Bhoumik (@PratimaBhoumik) December 6, 2024
ഇപ്പോള്‍ നാഗാലാന്റില്‍ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുകയാണ്. നാഗാലാന്റുകാരുടെ സമ്പന്നമായ പൈതൃകത്തിന്റെ ആഘോഷമാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍. വടക്കുകിഴക്കന്‍ ഇന്ത്യയിലെ പകരംവെയ്ക്കാനില്ലാത്ത സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഏകതയുടെയും ആഘോഷമാണിത്. നാഗാലാന്റിലെ അംഗാമി നാഗവര്ഗ്ഗക്കാരുടെയും മറ്റ് ചില വംശക്കാരുടെയും പരമ്പരാഗതമായ ഉല്പന്നമാണ് അരിയില്‍ നിന്നുണ്ടാക്കുന്ന ലഹരിപാനീയം. ഈ പാനീയത്തിന് രോഗശമനഗുണഗണങ്ങളും ഔഷധ ഗുണങ്ങളും ഉള്ളതായി പറയുന്നു. പക്ഷെ ക്രിസ്ത്യന്‍ സഭയുടെ വിലക്ക് കാരണം അവര്‍ക്ക് ഉത്സവാഘോഷത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ഈ പാനീയം ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതി നിലനില്ക്കുന്നു.
Zutho – traditionally brewed rice beer of Naga's plays an integral role in the day-to-day life of the #Angami Nagas people and several other communities in the region.
–
The rice beer with lot many medicinal & therapeutic properties. #beer #ricebeer #naga #zutho #tribe #liquor pic.twitter.com/472p6mtJ1i— Wander Nagaland (@WanderNagaland) January 23, 2020
1870ലാണ് അമേരിക്കയില്‍ നിന്നുള്ള ക്രിസ്ത്യന്‍ സുവിശേഷകര്‍ ആദ്യമായി നാഗാലാന്റില്‍ കാലുകുത്തുന്നത്. അന്ന് ഗോത്രവര്‍ഗ്ഗക്കാര്‍ മാത്രമുള്ള പ്രദേശമായിരുന്നു ഇത്. പക്ഷെ ക്രിസ്തീയ സഭ പിടിമുറുക്കിയതോടെ ലഹരിപാനീയത്തിന് നിരോധനം ഏര്‍പ്പെടുത്തി. റൈസ് ബീയര്‍ ഉപയോഗിക്കുന്നവരെ ആ സമുദായത്തില്‍ നിന്നും പുറത്താക്കുമെന്ന് സഭ തിട്ടൂരമിറക്കി. ഇതോടെ നിരവധി പേര് സമുദായത്തില്‍ നിന്നും പുറത്തായി. ഇപ്പോള്‍ നാഗാലാന്റില്‍ 87 ശതമാനം ക്രിസ്തീയ സമുദായമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: