തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം പരിശീലിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന വിവാദപ്രസ്താവന പിന്‍വലിച്ച് മന്ത്രി വി. ശിവന്‍കുട്ടി. സംഭവത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന താന്‍ പിന്‍വലിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നടി ആരെന്നു പറയാതെ മന്ത്രി നടത്തിയ പ്രസ്താവന വെറും ‘തള്ള്്’ ആണെന്ന് വിമര്‍ശനം ഉണ്ടായി. ഇടനില നിന്ന് ആരെങ്കിലും പണം പിടുങ്ങാന്‍ നോക്കിയതാണോ എന്ന സംശയം ഉയര്‍ന്നു. അതു ശരി വെയ്‌ക്കുന്നതാണ് മന്ത്രിയുടെ മലക്കം മറിച്ചില്‍.
കലൊത്സവത്തിലൂടെ ഉയര്‍ന്നും വന്ന സിനിമാതാരം എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. മഞ്ജുവാര്യര്‍, നവ്യാ നായര്‍, ആശാ ശരത് എന്നിവരില്‍ ഒരാള്‍ എന്ന നിലയിലാണ് ചര്‍ച്ച പോയത്. മൂന്നുപേരും സര്‍ക്കാര്‍ പരിപാടികളില്‍ നയാപൈസ വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന് തെളിവുകള്‍ പുറത്തുവന്നു. കഴിഞ്ഞ കൊല്ലം കലോത്സവത്തില്‍ ആശാ ശരത്ത് പങ്കെടുത്തിരുന്നു. പൈസ ഒന്നും വാങ്ങിയില്ല എന്ന് ആശാ പരസ്യമാക്കി. 2023 ലൈ കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ താന്‍ പങ്കെടുക്കുന്നത് പണം വാങ്ങിയല്ല എന്ന് മന്ത്രി ശിവന്‍ കുട്ടിയെ സ്റ്റേജിലിരുത്തി നവ്യാ നായര്‍ പ്രസംഗിക്കുന്ന വീഡിയോയും പുറത്തുവന്നു. മഞ്ജു വാര്യരും ഒന്നിലേറെ സര്‍ക്കാര്‍ പരിപാടികളുമായി സഹകരിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നു.
‘കലോത്സവത്തിന് ഫണ്ടിന് കുറവുണ്ട്. ഏഴ് മിനിറ്റുള്ള നൃത്താവിഷ്‌കാരം പരിശീലിപ്പിക്കാന്‍ കലോത്സവത്തിലൂടെ പ്രശസ്ത നടിയായി മാറിയ വ്യക്തിയോട് അഭ്യര്‍ഥിച്ചപ്പോള്‍ അഞ്ച് ലക്ഷം രൂപയാണ് എന്റെ പേര്‍സണല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. ഈ വിവാദങ്ങള്‍ ഒന്നും വേണ്ട. വെഞ്ഞാറമ്മൂടില്‍ നടത്തിയ പ്രസ്താവന ഞാന്‍ പിന്‍വലിക്കുന്നു’, ശിവന്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: