നടൻ സുനിൽ ദത്തിന്റെയും നടി നർഗീസ് ദത്തിന്റെയും പുത്രനായി പിറന്ന സഞ്ജയ് ദത്തിന് അഭിനയലോകത്തേക്ക് ചുവടുവെക്കാൻ കടമ്പകൾ ഏറെ കടക്കേണ്ടതായി വന്നിരുന്നില്ല. വർഷങ്ങൾക്കിപ്പുറം സിനിമയും സിനിമാ പാരമ്പര്യവും ഒപ്പം കൂടിയ വിവാദങ്ങളും എല്ലാം ചേർന്ന് ബോളിവുഡിന്റെ സഞ്ജു ബാബയുടെ ജീവിതം സംഭവബഹുലമായി മുന്നേറുകയാണ്. ഇതിന്റെ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറഞ്ഞ ‘സഞ്ജു’ ബോക്സ് ഓഫീസിൽ 500 കോടി രൂപ നേടിയ വിജയചിത്രമായി മാറി. രാജ്‌കുമാർ ഹിരാനിയാണ് ഈ സിനിമയുടെ സംവിധായകൻ
സിനിമ പോലെത്തന്നെ സഞ്ജയ് ദത്തിന്റെ പ്രണയബന്ധങ്ങളും ചർച്ചകളിൽ പ്രമുഖമാണ്. സഞ്ജയ് എങ്ങനെയാണ് കാമുകിമാരെ വളച്ചെടുക്കാൻ പ്രധാനമായും ശ്രമം നടത്തിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തീർത്തും വികാരനിർഭരമായ ഒരു നിമിഷത്തിലൂടെ അവരെ കൊണ്ടുപോയാണ് സഞ്ജയ് ഓരോ കാമുകിയെയും തന്റെ വശത്താക്കിയിരുന്നത്. സഞ്ജയ് സിനിമയിൽ വന്നതിന്റെ സന്തോഷം പങ്കിടാൻ നിൽക്കാതെയാണ് അദ്ദേഹത്തിന്റെ അമ്മ നർഗീസിന്റെ അന്ത്യം. അപ്പോഴും സഞ്ജുവിന്റെ ആദ്യ ചിത്രം റിലീസ് ചെയ്യാൻ തയാറെടുക്കുന്നതേയുണ്ടായിരുന്നുള്ളൂ
‘സഞ്ജു’ എന്ന സിനിമയിൽ സഞ്ജയ് ദത്തിന്റെ കാമുകിമാരുടെ എണ്ണം 300ലധികം എന്ന് ഒരിടത്തു പരാമർശമുണ്ട്. നടൻ രൺബീർ കപൂർ ആയിരുന്നു ഈ സിനിമയിൽ സഞ്ജയ് ദത്തിന്റെ വേഷം ചെയ്തത്. രൺബീർ ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. യേർവാഡാ ജയിലിൽ നിന്നുള്ള സഞ്ജയ് ദത്തിന്റെ ജയിൽ മോചന രംഗം എന്തുകൊണ്ടും രൺബീറിന് നിറകരഘോഷം വാങ്ങിനൽകിയ രംഗമായിരുന്നു. തന്റെ കാമുകിമാരെ ‘അമ്മയുടെ കുഴിമാടത്തിൽ’ കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നത്രെ സഞ്ജയ് ദത്തിന്
ഒരു പെൺകുട്ടിയെ ഡേറ്റ് ചെയ്യാൻ ആരംഭിച്ചാൽ, അവളെ സഞ്ജയ് ഒരു കുഴിമാടത്തിനരികെ കൊണ്ടുപോകും. എന്റെ അമ്മയെ പരിചയപ്പെടാൻ ഞാൻ നിന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നു എന്ന് പറയും’. ഈ കൂടിക്കാഴ്ചയ്‌ക്കൊടുവിൽ പെൺകുട്ടിക്ക് സഞ്ജയ് ദത്തിനോട് വൈകാരികമായ അടുപ്പം ഉണ്ടാകും
ഈ കുഴിമാടം സഞ്ജയ് ദത്തിന്റെ അമ്മയുടേതല്ല എന്നതാണ് വാസ്തവം. ‘സഞ്ജു’ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് വേളയിൽ, രൺബീറിനോട് തന്റെ കാമുകിമാരുടെ എണ്ണം എപ്പോഴെങ്കിലും തുറന്നു പറയുമോ എന്നൊരു ചോദ്യം ഉയർന്നിരുന്നു. സഞ്ജയുടെ കാമുകിമാരുടെ എണ്ണം വച്ച് നോക്കുമ്പോൾ തന്റേതു തീരെ കുറവാണെന്നും, ഇനി തന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ ഇറങ്ങിയാലും അതേക്കുറിച്ച് പറയുന്നത് അത്ര സുഖകരമായിരിക്കില്ല എന്നും രൺബീർ വിശദമാക്കി. ‘ഞാൻ അത് ഒരിക്കലും അനുവദിക്കില്ല. സ്വന്തം ജീവിതം സഞ്ജു സാറിനെ പോലെ തുറന്നു പറയാൻ ഞാൻ ഒരിക്കലും ധൈര്യപ്പെടില്ല.
പക്ഷേ എണ്ണത്തിന്റെ കാര്യത്തിൽ പത്തിൽ താഴെയാകും എന്റെ നമ്പർ,’ എന്ന് രൺബീർ. 2018ലായിരുന്നു വിധു വിനോദ് ചോപ്ര നിർമിച്ച ‘സഞ്ജു’ റിലീസ് ചെയ്തത്. ദിയാ മിർസ, അനുഷ്‌ക ശർമ്മ, വിക്കി കൗശൽ, സോനം കപൂർ, പരേഷ് റാവൽ, മനീഷ കൊയ്‌രാള തുടങ്ങിയവർ ആയിരുന്നു ഈ സിനിമയിലെ മറ്റു താരങ്ങൾ. ജീവിതത്തിൽ മൂന്നു വിവാഹബന്ധങ്ങൾ ഉണ്ടായിരുന്നു സഞ്ജയ് ദത്തിന്. ആദ്യഭാര്യ റിച്ച ശർമ്മ മരണപ്പെട്ട ശേഷം, രണ്ടു വർഷങ്ങൾക്കിപ്പുറം റിയ പിള്ളയെ വിവാഹം ചെയ്തു. ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചതും, മാന്യത ദത്തുമായി സഞ്ജയ് വിവാഹം ചെയ്തു. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. രണ്ടു പെൺമക്കളുടെയും ഒരു മകന്റെയും പിതാവാണ് സഞ്ജയ് ദത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: