കൊടുങ്ങല്ലൂർ: ഇസ്ലാമികാചാരപ്രകാരം 36 വർഷം മുമ്പ് വിവാഹിതരായ കൊടുങ്ങല്ലൂർ സ്വദേശികൾ നാളെ സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് നാളെ വീണ്ടും വിവാഹിതരാകും. ഫോറം ഫോർ ജെന്റർ ഇക്വാലിറ്റി എമങ് മുസ്ലിംസ് സംസ്ഥാന കൺവീനർ നെജുവും ഭർത്താവ് ഇസ്മയിലുമാണ് വീണ്ടും വിവാഹിതരാകാനൊരുങ്ങുന്നത്. ശരീഅത്ത് നിയമത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് 36-ാം വിവാഹവാർഷികവേളയിൽ ഇരുവരും കൊടുങ്ങല്ലൂർ രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നത്.
ഉപ്പയേയും ഉമ്മയേയും മക്കളെയും കൊച്ചുമക്കളെയും സാക്ഷികളാക്കിയാണ് നെജുവും ഇസ്മയിലും വിവാഹം രജിസ്റ്റർ ചെയ്യുക. മനുഷ്യാവകാശദിനമായ ചൊവ്വാഴ്ചയാണ് ശരീഅത്ത് നിയമത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെ രജിസ്റ്റർ വിവാഹം ചെയ്യുന്നത്. ബ്രിട്ടീഷുകാർ 1937-ൽ ഉണ്ടാക്കിയ ഇന്ത്യൻ ശരീഅത്ത് ആക്ടിലെ നിയമങ്ങൾ അധികവും ഖുർആനിന് വിരുദ്ധമാണെന്നും മാനവികതയ്ക്കും നീതിക്കും നിരക്കാത്തതാണെന്നും അത് പൊതുസമൂഹത്തിൽ ചർച്ചയാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും നെജുവും ഇസ്മയിലും പറയുന്നു. ഡോ. ഖദീജ മുംതാസ് അധ്യക്ഷയാകും. ഇസ്ലാമികാചാരപ്രകാരമാണ് 36 വർഷം മുമ്പ് നെജുവിന്റെയും ഇസ്മയിലിന്റെയും വിവാഹം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: