മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
അന്യനാട്ടില്‍ നിന്നുള്ളവരില്‍നിന്ന് ധനസഹായമുണ്ടാകും. വീട്ടില്‍ സ്വസ്ഥത വര്‍ധിക്കും. മാസാദ്യത്തെക്കാള്‍ അവസാനം ഗുണം ചെയ്യും. പരീക്ഷാദികാര്യങ്ങളില്‍ വിജയമുണ്ടാകും. സഹോദരന്മാരില്‍നിന്ന് സഹായങ്ങളുണ്ടാകും. സമീപവാസികളില്‍നിന്ന് ബുദ്ധിമുട്ട് അനുഭവിക്കും. വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങാനിടയുണ്ട്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പിതൃസ്വത്ത് അനുഭവയോഗ്യമാകും. നഷ്ടപ്പെട്ട രേഖകള്‍ തിരികെ ലഭിക്കും. നേത്രരോഗങ്ങള്‍ പിടിപെടും. സ്വത്ത് ഭാഗം വെച്ച് കിട്ടാനിടയുണ്ട്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടും. തൊഴില്‍രംഗത്ത് തടസങ്ങള്‍ ഉണ്ടാകും. വിദേശയാത്രയെക്കുറിച്ച് ചിന്തിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഉദ്യോഗത്തില്‍ പ്രമോഷന് സാധ്യതയുണ്ട്. സദ്യകളിലും സല്‍ക്കാരങ്ങളിലും പങ്കുകൊള്ളും. കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിക്കേണ്ടി വരും. മെഡിക്കല്‍ സംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണവും ശ്രേയസ്സും ഉണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ദൂരയാത്ര ആവശ്യമായി വരും. വാഹനങ്ങളില്‍നിന്നും കെട്ടിട വാടകയില്‍ നിന്നും വരുമാനം വര്‍ധിക്കും. എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യം നേടാന്‍ പരിശ്രമിച്ച് അതില്‍ വിജയം കൈവരിക്കും. ആഭരണങ്ങള്‍ വാങ്ങാനവസരമുണ്ടാകും. വ്യാപാരം അഭിവൃദ്ധിപ്പെടും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാടായിരിക്കും. സ്ത്രീജനങ്ങളില്‍നിന്ന് സഹായമുണ്ടാകും. വേണ്ടപ്പെട്ടവരുടെ വിയോഗം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. വിദ്യാഭ്യാസരംഗങ്ങളില്‍ പ്രയാസങ്ങള്‍ നേരിടും. കര്‍മ്മരംഗം പൊതുവേ കഷ്ടതയിലായിരിക്കും. സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങളോ മറ്റൊ ലഭിക്കാനിടയുണ്ട്.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പരീക്ഷാദികളില്‍ വിജയമുണ്ടാകും. വിദേശത്തുള്ളവരില്‍നിന്ന് സഹായം ലഭിക്കും. വാഹനാപകടം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. മുമ്പ് മുഴുമിക്കാതിരുന്ന വീടു നിര്മാണ് പ്രവൃത്തികള്‍ പൂര്ത്തിയാക്കാനിട വരും. സന്താനങ്ങള്‍ക്ക് അസുഖങ്ങള്‍ വന്നേക്കാം. ഓഹരികളില്‍നിന്ന് നഷ്ടം സംഭവിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഒന്നിലും ഉറച്ചുനില്‍ക്കാനുള്ള മനസുണ്ടാവില്ല. ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെടാനിടയുണ്ട്. ഓഫീസ് കാര്യങ്ങളില്‍ അശ്രദ്ധ കാരണം മേലുദ്യോഗസ്ഥരില്‍നിന്ന് ശകാരം കേള്‍ക്കേണ്ടിവരും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. കുടുംബത്തില്‍ സുഖമുണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
മതപരമായ അനുഷ്ഠാനത്തില്‍ ശ്രദ്ധ ചെലുത്തും. രോഗത്തെ തുടര്‍ന്ന് ആശുപത്രിവാസം വേണ്ടിവരും. ഓഹരികളില്‍നിന്നുള്ള ലാഭം കിട്ടുന്നതാണ്. ഉയര്‍ന്ന വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കലാകായിക രംഗത്തുള്ളവര്‍ക്ക് അനുകൂല സമയമാണ്. മാസാദ്യത്തെക്കാള്‍ അന്ത്യം ശോഭനമാണ്. വീട്ടിലുള്ളവര്‍ക്ക് സര്‍വകാര്യങ്ങളിലും തടസ്സങ്ങള്‍ അനുഭവപ്പെടും. പ്രാര്‍ത്ഥനകൊണ്ട് ഒരു പരിധിവരെ തടസ്സങ്ങളെ അതിജീവിക്കാം. വീട്ടിലുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
പ്രയത്നിക്കുന്നതിനനുസരിച്ച് ഫലമുണ്ടാവുകയില്ല. സന്താനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസരങ്ങളുണ്ടാകും. ജോലി സ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉടലെടുക്കും. പുതിയ വ്യാപാരത്തെപ്പറ്റി സുഹൃത്തുക്കളുമായി ചര്‍ച്ച ആരംഭിക്കാനിടയുണ്ട്.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
കൃഷി, വാടക എന്നിവയില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. കുടുംബത്തില്‍ അഭിപ്രായഭിന്നത ഉടലെടുക്കും. സര്‍ക്കാരിന് അടയ്ക്കേണ്ട പണത്തിന് നിയമ നടപടി വന്നുചേരും. ജോലിസ്ഥലത്ത് ചില തടസ്സങ്ങള്‍ വന്നുചേരും. ചീത്ത സമയമാണെന്ന് കരുതി ഓരോരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഉദ്യോഗത്തില്‍ ഉദ്ദേശിച്ച സ്ഥലത്തേക്ക് മാറ്റം ലഭിക്കും. മാസ പകുതിക്കുശേഷം സ്വല്പം പ്രയാസങ്ങളുണ്ടാകും. തുടങ്ങിവെച്ച പ്രവൃത്തികള്‍ വിജയകരമായി മുഴുമിപ്പിക്കും. ഭൂമി വാങ്ങാന്‍ സാധിക്കും. പാര്‍ട്ട്ണര്‍ഷിപ്പ് കച്ചവടത്തില്‍ നിന്ന് ധാരാളം ആനുകൂല്യം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ട നിലയിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: