Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

‘ആരണ്യക സംസ്‌കാരം’ മാറ്റൊലി കൊണ്ട ലോക്മന്ഥന്‍

ഡോ. വിഷ്ണു അരവിന്ദ് by ഡോ. വിഷ്ണു അരവിന്ദ്
Dec 8, 2024, 11:40 am IST
in Varadyam

നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതീയ ദര്‍ശനത്തിന്റെ യഥാര്‍ത്ഥ പതിപ്പായി മാറുകയായിരുന്നു തെലങ്കാനയിലെ ഭാഗ്യനഗറില്‍ നാല് ദിവസം നീണ്ടു നിന്ന നാലാമത് ‘ലോക്മന്ഥന്‍’. ഭാരതത്തിലെ ഏറ്റവും വലിയ ഈ സാംസ്‌കാരിക-ബൗദ്ധിക സംഗമം അക്ഷരാര്‍ത്ഥത്തില്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സമാജത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള സാധാരണക്കാരുടെ സാന്നിധ്യത്താല്‍ ഒരു മഹോത്സവമായി മാറി. ലിത്വാനിയ, ഇന്തോനേഷ്യ, നെതര്‍ലന്‍ഡ്സ്, മെക്സിക്കോ തുടങ്ങി പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ ആകെ 1,502 ഓളം പ്രതിനിധികളാണ് ഈ സാംസ്‌കാരിക പ്രദര്‍ശനത്തിലും, സംവാദങ്ങളിലും, പ്രഭാഷണങ്ങളിലും പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,568 കലാകാരന്മാര്‍ ശില്‍പകല ആരാമത്തിലെ പ്രധാന വേദിക്ക് സമാന്തരമായി ഒരുക്കിയ 87 ല്‍ ഏറെ വേദികളില്‍ നടത്തിയ വിവിധ സാംസ്‌കാരിക കലാ പരിപാടികളില്‍ രണ്ട് ലക്ഷത്തിലധികം ജനങ്ങളുടെ പങ്കാളിത്തമാണുണ്ടായത്. സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെയും കോളജുകളിലെയും വിദ്യാര്‍ത്ഥികളുടെയും യുവതി യുവാക്കളുടെയും സാന്നിധ്യമാണ് വേദിയെ ഊര്‍ജ്ജസ്വലമാക്കിയത്.

ലോക്മന്ഥന്‍ 2024 ന്റെ പ്രമേയം ‘ലോക് അവലോകന്‍’ എന്നതായിരുന്നു. സനാതന പാരമ്പര്യത്തിന്റെ ചിന്താ പ്രക്രിയകള്‍, സമ്പ്രദായങ്ങള്‍, സ്ഥാപിത വ്യവസ്ഥകള്‍ എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. മൂന്ന് പ്രധാന ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ പ്രമേയം രൂപപ്പെടുത്തിയത്. ആദ്യത്തെ ‘ലോക് വിചാര്‍’ പ്രകൃതിയോടും പരിസ്ഥിതിയോടും ചേര്‍ന്ന് ഭാരതത്തിന്റെ സംസ്‌കാരത്തെ രൂപപ്പെടുത്തിയ ചിന്താ പ്രക്രിയകളെ ഇത് പര്യവേക്ഷണം ചെയ്യുന്നു. രണ്ടാമത്തേത് ‘ലോക് വ്യവഹാര്‍’. ഇത് നിലവിലുള്ള ചിന്തകള്‍, സാഹചര്യങ്ങള്‍, പ്രദേശങ്ങള്‍ എന്നിവയുമായി യോജിച്ചുകൊണ്ട് കാലക്രമേണ പരിണമിച്ച സമ്പ്രദായങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് പരിശോധന നടത്തുന്നു. മൂന്നാമത്തേത് ‘ലോക് വ്യവസ്ഥ’. ഇത് വൈവിധ്യമാര്‍ന്ന സമൂഹങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്‌ക്കും പുരോഗതിക്കും സുരക്ഷയ്‌ക്കും ഉതകുന്ന സ്ഥാപിത സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും വിശകലനം ചെയ്യുന്നു.

രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, അയോദ്ധ്യ ക്ഷേത്ര മുഖ്യ പുരോഹിതന്‍ ആചാര്യ മിഥിലേഷ് നന്ദിനിശരണ്‍, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്, വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, നിര്‍മല സീതാരാമന്‍ ഉള്‍പ്പടെയുള്ള കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന ഉപമുഖ്യമന്ത്രി, മന്ത്രിമാര്‍, യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍, പത്മശ്രീ, പത്മവിഭൂഷണ്‍ പുരസ്‌കാര ജേതാക്കള്‍, കലാകാരന്മാര്‍, അദ്ധ്യാപകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ മഹോത്സവത്തിന്റെ ഭാഗമായി.

‘വനവാസിയായാലും ഗ്രാമവാസിയായാലും നഗരവാസിയായാലും അടിസ്ഥാനപരമായി നാമെല്ലാം ഭാരതവാസിയാണെ’ന്ന രാഷ്‌ട്രപതിയുടെ ഉദ്ഘാടന സന്ദേശത്തിന്റെ അര്‍ത്ഥം പ്രാവര്‍ത്തികമാക്കുന്നത് കൂടിയായിരുന്നു ലോക്മന്ഥന്‍ വേദി.

നാല് ദിവസത്തെ പരിപാടികള്‍ക്ക് പൂര്‍ണ്ണ സമയവും പിന്തുണയും പ്രോത്സാഹനവും നല്‍കിയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് സമാരോഹില്‍ നടത്തിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ക്രിയാത്മക ചിന്തകള്‍ നിറഞ്ഞതും നിലവിലെ സാഹചര്യത്തില്‍ ഭാരതമെങ്ങനെ മുന്നോട്ട് പോകണമെന്ന ഭാവി കാഴ്ചപ്പാടും നല്‍കുന്നതായിരുന്നു. ‘നമ്മുടെ കാഴ്ചപ്പാടില്‍ പിന്നാക്കമായി കണക്കാക്കപ്പെടുന്ന ഗ്രാമങ്ങളിലും വനങ്ങളിലുമാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ ജീവിതമുണ്ടായത്. ചരിത്ര താളുകള്‍ മറിച്ചു നോക്കിയാല്‍ ഭാരതത്തിലെ എല്ലാ പ്രശസ്തമായ സാഹിത്യങ്ങളും ആരണ്യകങ്ങളില്‍ അഥവാ വനങ്ങളിലാണ് സൃഷ്ടിക്കപ്പെട്ടതെന്ന് കാണാം. അതിനാല്‍ ഈ നാഗരികതയെ ‘ആരണ്യക സംസ്‌കാര’മെന്നും വിളിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ‘ഭാരതത്തിന്റെ പൈതൃകത്തെയും വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും ഒരു തെളിവുകളുമില്ലാതെ എതിര്‍ക്കുന്നവരോട് നാം പ്രതികരിക്കേണ്ട കാര്യമില്ല. മറിച്ച്, ജനതയെ ശരിയായ ദിശയിലേക്ക് നയിക്കുകയാണ് വേണ്ടത്. ഭാരതം ആരുടെയും ശത്രുവല്ല, ആരും ഭാരതത്തിന്റെ ശത്രുക്കളുമല്ല, എങ്കിലും ആരെങ്കിലും ഭാരതത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഭാരതം മിണ്ടാതിരിക്കില്ലെ’യെന്നും അദ്ദേഹം തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി. ‘ഇത് ഭാഗ്യനഗറില്‍ മാത്രമല്ല ഭാരതത്തിന്റെ എല്ലാ ഗ്രാമങ്ങളിലേക്കും എത്തിച്ചേരണ’മെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം യഥാര്‍ത്ഥ ഭാരതത്തിന്റെ ആത്മാവിനെ ലോകത്തെയറിയിക്കുന്നതില്‍ ലോക്മന്ഥന്‍ എത്രത്തോളം വിജയിച്ചുവെന്നതിന്റെയും ഭാവിയില്‍ അതിന്റെ പ്രാധാന്യം എത്രത്തോളമാണെന്നതിന്റെയും സൂചനയായിരുന്നു.

ഭാരതീയതയുടെ ആഘോഷം

ഭക്ഷണം, വസ്ത്രം, വേദികള്‍ തുടങ്ങി ലോക്മന്ഥന്റെ ഓരോ അംശംവും ഭാരതീയതില്‍ അധിഷ്ഠിതമായിരുന്നു. അതിന്റെ പ്രധാന ഉദാഹരണം വേദിയായി തിരഞ്ഞെടുത്ത ഭാഗ്യനഗറായിരുന്നു. അധിനിവേശത്തിന്റെ പ്രതീകമായി ഇന്നും ഉപയോഗിക്കുന്ന ഹൈദരാബാദ് എന്ന നാമത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു നഗരവീഥികളിലുടനീളം ബാനറുകളും പോസ്റ്ററുകളുമുയര്‍ന്നത്. പങ്കെടുക്കാന്‍ എത്തിയവരുടെയും സ്വദേശികളുടെയും കണ്ണു തുറപ്പിക്കുവാനും സാംസ്‌കാരിക അധിനിവേശത്തെക്കുറിച്ച് അവരില്‍ ചിന്തയുണര്‍ത്താനും ഈ തീരുമാനത്തിലൂടെ സാധിച്ചെന്നതാണ് ശ്രദ്ധേയം.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ നഗരമെന്നും ഭാഗ്യനഗരമാണ്. നഗരത്തിലെ പ്രസിദ്ധമായ ഭാഗ്യലക്ഷ്മി ക്ഷേത്രത്തില്‍ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. അത് ഭാരതത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ മേല്‍വിലാസത്തിന്റെ പ്രതീകമാണെ’ന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകനും പ്രധാന സംഘാടകനുമായ ജെ. നന്ദകുമാര്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.

അബ്രഹാമിക് മതങ്ങള്‍ക്ക് മുമ്പുള്ള പാരമ്പര്യങ്ങള്‍ പിന്തുടരുന്നവരുള്‍പ്പടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളും പരിപാടിയില്‍ പങ്കെടുത്തു. അവരുടേതായ നൃത്തവും, ആചാരങ്ങളും മറ്റ് സാംസ്‌കാരിക തനിമയും പരിചയപ്പെടുത്തി. ഇസ്ലാമിക ഭീകരവാദ സംഘടനായായ ഐഎസിന്റെ ആക്രമണം നേരിട്ട യസീദികള്‍, കൂടാതെ അര്‍മേനിയക്കാര്‍, ലിത്വാനിയക്കാര്‍ തുടങ്ങിയവര്‍ ലോക്മന്ഥന്റെ ശ്രദ്ധേയ കേന്ദ്രമായി. ഇപ്രകാരം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സനാതന പാരമ്പര്യത്തിന്റെ പ്രതിഫലനമാണ് ലോക്മന്ഥനിലും പ്രകടമായത്.

‘ഒരു വശത്ത്, യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, ഈജിപ്ത് എന്നിവിടങ്ങളിലെ തദ്ദേശീയ ഗോത്രങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും സമത്വത്തിനായി പോരാടുകയും ചെയ്യുന്നു. മറുവശത്ത്, ആരുടെയും ജാതി, വര്‍ഗം, മതമെന്നിവ പരിഗണിക്കാതെ എല്ലാവരും ഭാരതത്തിന്റെ സനാതന ആത്മാവില്‍ ഒന്നിക്കുന്നു’വെന്ന കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ നിരീക്ഷണം കൂടി ചേര്‍ക്കുമ്പോള്‍ ഭാരതമെന്ന ആശയവും ലോക്മന്ഥനും എത്രത്തോളം പരസ്പര പൂരകമായിരിക്കുന്നുവെന്ന് മനസിലാക്കാം. സാംസ്‌കാരികമായി എത്രത്തോളം ആഴവും പരപ്പുമുള്ള രാഷ്‌ട്രമാണ് ഭാരതമെന്നുള്ളതിന്റെ ദൃഷ്ടാന്തമായിരുന്നു ലോക്മന്ഥനിലെ കാഴ്ചകള്‍. സവര്‍ണ്ണരുടെ ദേവതകളെന്നു ദേശ വിരുദ്ധര്‍ മുദ്ര കുത്തിയ ഭഗവാന്‍ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ഹരിഹരന്മാരെയും ദേവിമാരെയും ഹൃദയത്തിലേറ്റിയ എത്രയോ ഗോത്രങ്ങളെ അവരുടെ പരമ്പരാഗത രീതിയില്‍ അവിടെ കാണാനായി.

എല്ലാം ഒന്നെന്ന ജീവിത ദര്‍ശനം

വിശ്വാസ വഴികളില്‍ വൈവിധ്യമുണ്ടെങ്കിലും ഏവരുമെത്തിച്ചേരുന്നതും വിശ്വസിക്കുന്നതും സമാനമായ ജീവിത ദര്‍ശനത്തിലാണെന്ന് ഓരോരുത്തര്‍ക്കും മനസിലാക്കാന്‍ സമൂചിത വേദിയായി ലോക്മന്ഥന്‍ മാറി. വിവിധ ഗാന, നൃത്ത, വാദ്യ കലകളിലും നിറഞ്ഞു നില്‍ക്കുന്ന ആ ഏകത്വം നേരിട്ടനുഭവിക്കാനും പല മുന്‍കാല അറിവുകളെ തിരുത്തുന്നതിനുള്ള അവസരം കൂടിയാണത്.

ഭാരതത്തില്‍ ഉത്തരമെന്നോ ദക്ഷിണമെന്നോ പശ്ചിമമെന്നോ പൂര്‍വ്വമെന്നോയുള്ള വ്യത്യാസങ്ങള്‍ക്ക് സ്ഥാനമില്ലെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു അത്. സനാതന സാംസ്‌കാരികതയില്‍ പരസ്പരം കെട്ടു പിണഞ്ഞു കിടക്കുന്ന ഭാരത രാഷ്‌ട്രത്തിന്റെ മഹത്തായ സംസ്‌കാരത്തിനു മുന്നില്‍ ‘കട്ടിങ് സൗത്ത്’ പോലെയുള്ള ആശയങ്ങള്‍ ചെറിയ മുള്ളുകള്‍ മാത്രം. ഭാരതമെന്ന സങ്കല്‍പത്തെ അതുകൊണ്ട് ആര്‍ക്കും കുത്തി നോവിക്കാനോ ഇല്ലായ്‌മ ചെയ്യാനോ ആവില്ല. ഓരോ രാഷ്‌ട്ര സ്‌നേഹിക്കും ലോക്മന്ഥനിലെ ഓരോ നിമിഷവും ഇത് മനസിലാക്കിത്തരുന്നു.

‘ഭാരതം ഒരു സംസ്‌കാരാധിഷ്ഠിത രാഷ്‌ട്രമാണെന്ന് പലപ്പോഴും പറയാറുണ്ട്. നിര്‍ഭാഗ്യവശാല്‍, ആഗോള പ്രവണതകളാല്‍ സ്വാധീനിക്കപ്പെട്ട് നമ്മള്‍ നാഗരികതയെ അടിസ്ഥാനമാക്കിയുള്ളവരായി മാറുകയാണ്. എന്നാല്‍ ഭാരതം നാഗരികത അടിസ്ഥാനമാക്കിയുള്ള രാഷ്‌ട്രമല്ല. നാഗരികത ബാഹ്യവും കൃത്രിമവുമാണ്, അതേസമയം സംസ്‌കാരം അന്തര്‍ലീനവും അടിസ്ഥാനവുമാണ്. ഭാരത സംസ്‌കാരത്തിന്റെ സത്തയിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അത് ധര്‍മത്തില്‍ വേരൂന്നിയതാണെന്ന് കാണാന്‍ സാധിക്കുന്നു’വെന്ന അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ മിഥിലേഷ് നന്ദിനിശരണിന്റെ വാക്കുകള്‍ തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നു.

(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഗവേഷകനാണ് ലേഖകന്‍)

 

Tags: Lokmanthanലോക്മന്ഥന്‍Aranyaka Samskaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക്മന്ഥന്‍ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

Article

നാലാമത് ലോക്മന്ഥന്‍ തുടങ്ങുന്നു; വിശ്വപ്രകൃതിയുടെ മഹോത്സവം

ഭോപാല്‍ ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയയില്‍ പ്രീ-ലോക്മന്ഥന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് കേന്ദ്രമന്ത്രി ദുര്‍ഗാദാസ് ഉയികെ ഉദ്ഘാടനം ചെയ്യുന്നു. പ്രജ്ഞാപ്രവാഹ് ദേസീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സമീപം
India

ലോക്മന്ഥന്‍ ഗോത്രജനതയുടെ തനിമയും പ്രൗഢിയും ഉയര്‍ത്തി: ദുര്‍ഗാദാസ് ഉയികെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.