തളിപ്പറമ്പ്: ഇ.കെ. നായനാരുടെ പത്‌നി ശാരദ ടീച്ചറുടെ നവതി ആഘോഷം ബക്കളം പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. ആഘോഷത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ നിരവധി പേര്‍ ആശംസ നേരാനെത്തി. ചടങ്ങില്‍ ശാരദ ടീച്ചറെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. നായനാരുടെ മകന്‍ കൃഷ്ണകുമാര്‍ ആമുഖഭാഷണം നടത്തി. നേതാക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ചു. ശാരദ ടീച്ചര്‍ മക്കളെയും മരുമക്കളെയും കൊച്ചു മക്കളെയും സദസിന് പരിചയപ്പെടുത്തി.
ഇ.പി. ജയരാജന്‍, ഭാര്യ ഇന്ദിര, പി.കെ. ശ്രീമതി, സുരേഷ് ഗോപി, ഭാര്യ രാധിക, മകന്‍ ഗോകുല്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എം. സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, സി.എന്‍. ചന്ദ്രന്‍, കെ.വി. സുമേഷ്, എം. വിജിന്‍, ഷിബു ബേബി ജോണ്‍, പി. ശശി, കെ.പി. മോഹനന്‍, സി.കെ. പത്മനാഭന്‍, എ. വിജയകുമാര്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, ടി.വി. രാജേഷ്, എം.വി. നികേഷ്‌കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരുകയും ടീച്ചറെ പെന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: