സന്നിധാനം: മണ്ഡലകാലം 20 ദിവസം പിന്നീടവെ ശബരിമലയില്‍ അരവണ, അപ്പം വില്‍പ്പനയില്‍ റിക്കാര്‍ഡ് വര്‍ധന. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 5 വരെ 60,54,95,040 രൂപയുടെ വില്‍പ്പന നടന്നതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 42,20,15,585 രൂപയാണ് അപ്പം അരവണ വില്പനയില് ലഭിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 5 വരെ അരവണ വില്‍പ്പനയിലൂടെ 54,37,00,500 രൂപയും അപ്പം വില്‍പ്പനയിലൂടെ 6,17,94,540 രൂപയും ലഭിച്ചു. 18,34,79,455 രൂപയാണ് ഇക്കുറി ഈ രംഗത്തെ വര്‍ധന.
സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലും മാളികപ്പുറത്തെ എട്ട് കൗണ്ടറുകളിലുമാണ് അപ്പം, അരവണ
വില്‍പ്പന.
ഭക്തര്‍ക്ക് തപാലിലും അപ്പവും അരവണയും വാങ്ങാന്‍ ദേവസ്വം ബോര്‍ഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: