വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയം ഏറെക്കുറേ ഉറപ്പായി. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് മൂന്ന് ദിവസം അവശേഷിക്കെ ഇംഗ്ലണ്ടിന്റെ ലീഡ് 533 റണ്‍സായി ഉയര്‍ന്നു.
ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സില്‍ പുറത്തായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്നിങ്സ് 125 റണ്‍സില്‍ തീര്‍ത്തു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെടുത്തതോടെയാണ് 500ന് മേലുള്ള ലീഡ് സ്വന്തമായത്.
രണ്ടാം ദിനം അഞ്ചിന് 86 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ആതിഥേയരെ ഇംഗ്ലണ്ട് ബൗളര്‍ ഗുസ് അറ്റ്കിന്സണ് ആണ് തകര്‍ത്ത്. കിവീസ് സ്കോര്‍ ഏഴിന് 125 എന്ന നിലയിലിരിക്കെ അറ്റ്കിന്സണ് ഹാട്രിക് പ്രകടനത്തിലൂടെ ആതിഥേയരുടെ ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചു. ആകെ നാല് വിക്കറ്റാണ് അറ്റ്കിന്സണ് നേടിയത്. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാഴ്സെയും നാല് വിക്കറ്റ് നേടി. കിവീസ് നിരയില്‍ ആദ്യ ദിവസം കെയ്ന്‍ വില്ല്യംസണ് നേടിയ 37 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ബെന്‍ ഡക്കറ്റ്(92), ജേക്കബ് ബെതെല്‍(96), ജോ റൂട്ട്(പുറത്താകാതെ 73) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് മികച്ച ലീഡിലേക്ക് കുതിച്ചത്. ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിക്കാരന്‍ ഹാരി ബ്രൂക്ക് അര്‍ദ്ധസെഞ്ച്വറി(55) തികച്ചാണ് മടങ്ങിയത്. ഇന്നലെ കളി പിരിയുമ്പോള്‍ റൂട്ടിനൊപ്പം നായകന് ബെന്‍ സ്റ്റോക്സ്(35) ആണ് ക്രീസിലുള്ളത്. സാക് ക്രൗളി(എട്ട്), ഓലീ പോപ്പ്(10) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ടിം സൗത്തിയും മാറ്റ് ഹെന്റിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: