പാലക്കാട് : സന്ദീപ് വാര്യർക്ക് കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനം നൽകുന്നതിനെതിനെ എതിർത്ത് മുതിർന്ന കോൺഗ്രസ് നേതാവ് വിജയൻ പൂക്കാടൻ. മുൻ എഐസിസി അംഗവും കെ.കരുണാകരന്റെ സന്തത സഹചാരിയുമായിരുന്നു വിജയൻ പൂക്കാടൻ . ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമ൪ശനം.
‘ സന്ദീപ് വാരിയർ കൊള്ളാം , ഇരിക്കട്ടേ ! പക്ഷെ വാര്യരെ താങ്കളുടെ വല്ലാണ്ട് ഉള്ള ഉപദേശം ഒന്നും വേണ്ട . അനവധി നേതാക്കൾ ഉണ്ട് ഈ പാർട്ടിയിൽ . അവർ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് . കാര്യങ്ങൾ മുൻകൂട്ടി കാണാനും , അതിനനുസരിച്ച് നീങ്ങാനും കഴിവും , ശേഷിയും ഉള്ളവരാണ് ‘ – – എന്നാണ് പൂക്കാടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കോൺഗ്രസിന് മറ്റു പാർട്ടിയിൽ നിന്നുമുള്ള നേതാക്കളുടെ ആവശ്യം ഇല്ല .
എല്ലാ രംഗത്തും ശക്തമായ നേതൃത്വനിരയുള്ള രാഷ്‌ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ് ,
പ്രത്യേകിച്ചും കേരളത്തിൽ .
സന്ദീപ് വാരിയർ കൊള്ളാം , ഇരിക്കട്ടേ !
കൂടെ ആരും വന്നില്ലെങ്കിൽപോലും, പക്ഷെ വാര്യരെ താങ്കളുടെ വല്ലാണ്ട് ഉള്ള ഉപദേശം ഒന്നും വേണ്ട , ഇത് BJP – അല്ല , ഇവിടെ നേതാക്കൾക്ക് വില ഇട്ട് വാങ്ങുന്ന പണി ഒന്നും ഇല്ല . അതു കൊണ്ട് കുറച്ച് ഒതുക്കം എല്ലാം കാണിക്കണം . അത് നല്ലതാണ് .
മുകൾതട്ടിൽ Ak ആൻ്റണി , ശശി തരൂർ , രമേശ് ചെന്നിതല , KC വേണുഗോപാൽ , മുല്ലപള്ളി രാമചന്ദ്രൻ , Kസുധാകരൻ , Kമുരളീധരൻ , VD സധീശൻ , കൊടികുന്നിൽ സുരേഷ് , MM ഹസ്സൻ , VS വിജയരാഘവൻ , തിരുവഞ്ചൂർ രാധാകൃഷ്ണൻ , KC ജോസഫ് , ബെന്നി ബെഹ്നാൻ MK രാഘവൻ , അടൂർ പ്രകാശ് , ഉണ്ണിത്താൻ
കൂടാതെ വിഷ്ണു , സാനിമോൾ ഉസ്മാൻ , VK ശ്രീഖണ്ഠൻ , VT ബൽറാം , സിന്ധിക്ക് , ഷാഫി പറമ്പിൽ , മഹേഷ് , ലിജു , ഹൈബി ഈഡൻ , ബിന്തു കൃഷ്ണ , JB മേത്തർ , ചാണ്ടി ഉമ്മൻ , ബാബു , ചന്ദ്രമോഹൻ , പ്രവീൺ , തങ്കപ്പൻ , CV ബാലചന്ദ്രൻ , രാഹുൽ മാങ്കൂട്ടം കൂടാതെ KSU – നിരയിൽ നിന്ന് അനവധി നേതാക്കൾ , അങ്ങിനെ അനവതി നേതാക്കൾ ഉണ്ട് ഈ പാർട്ടിയിൽ . അവർ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് .
കാര്യങ്ങൾ മുൻകൂട്ടി കാണാനും , അതിനനുസരിച്ച് നീങ്ങാനും കഴിവും , ശേഷിയും ഉള്ളവരാണ് . അവരാരും കാര്യങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടായാൽ ഉണ്ടായാൽ സ്വന്തം സഹപ്രവർത്തകരെ 51 – വെട്ട് വെട്ടാറില്ല .ജനാധിപത്യ രീതിയിൽ കാര്യങ്ങൾ പറഞ്ഞ് തീർക്കും . തിരഞ്ഞെടുപ്പു വന്നാൽ ഒന്നിച്ച് ഒന്നായി നിന്ന് പൊരുതും , അതിന് ഉദാഹരണമാണ് പാലക്കാട് .
ഇൻഡ്യൻ ജനാധിപത്യത്തിലും , മതേതരത്വത്തിലും , ഇൻഡ്യൻ ഭരണഘടനയിലും , നിയമ വെവസ്ഥയിലും വിശ്വസിക്കുന്ന ആർക്കും പാർട്ടിയിലേക്ക് വരാം , ഞങ്ങൾ അവരെ പരിപൂർണ്ണമായി സംരക്ഷിക്കും . 50 – കോടി കൊടുക്കുവാൻ ഞങ്ങളുടെ കയ്യിൽ ഇല്ല . BJP – യിൽ നിന്നും വരുന്നവർ BJP – യുടെ രീതി പുറത്ത് വെച്ചിട്ടു വേണം അകത്തേക്കു കടക്കുവാൻ .
ഇത് മഹാത്മാ ഗാന്ധിയും , ജവഹർലാൽ നെഹറുവും , സർദാർ പട്ടേലും , അബ്ദുൾ കലാം ആസാദും നേതൃത്വം കൊടുത്ത പാർട്ടിയാണ് . അവരുടെ പിൻ മുറക്കാരായി ഈ മൂവർണ്ണ പതാക പിടിക്കുവാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അനവധി ചെറുപ്പക്കാർ നിരന്നു നിൽക്കുന്നുണ്ടിവിടെ . ജനാതിപത്യം സംരക്ഷിക്കാൻ.
ഞങ്ങൾ വീണ്ടും വരും ഇവിടെ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: