ബംഗ്രിപോസി : ഒഡീഷയിൽ മൂന്ന് പുതിയ റെയിൽവേ ലൈനുകൾക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു ശനിയാഴ്ച തറക്കല്ലിട്ടു. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജ്ഹി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവൽ ഒറാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബാംഗ്രിപോസി-ഗൊരുമഹിസാനി, ബുരാമറ-ചകുലിയ, ബദാംപഹാർ-കിയോഞ്ജർഗഢ് എന്നിവയാണ് റെയിൽവേ ലൈനുകൾ. പുതിയ ലൈനുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രദേശങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുമെന്നും ആദിവാസി ആധിപത്യമുള്ള കിയോഞ്ജർ, മയൂർഭഞ്ച് ജില്ലകളിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്നും റെയിൽവേ പറഞ്ഞു.
ധാതു സമ്പന്നമായ പ്രദേശങ്ങളിൽ നിന്ന് അസംസ്‌കൃത വസ്തുക്കളുടെ ഗതാഗതം സുഗമമാക്കുന്നതാണ് പുതിയ ലൈനുകൾ. റായ്‌രംഗ്‌പൂരിലെ മറ്റ് മൂന്ന് പ്രോജക്ടുകൾക്കും രാഷ്‌ട്രപതി ഉദ്ഘാടനം കുറിച്ചു.
ട്രൈബൽ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് സെൻ്റർ, ഡാൻഡ്‌ബോസ് എയർപോർട്ട്, ഒരു സബ് ഡിവിഷണൽ ആശുപത്രി എന്നിവയാണ് പ്രോജക്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: