ന്യൂഡല്‍ഹി: അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ലോകത്ത് രണ്ടാം സ്ഥാനത്തെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ സര്‍വ്വേ വന്നത് കുറച്ചു വർഷങ്ങൾക്ക് മുൻപേ ആണ് . ഒന്നാമത് ആസ്‌ട്രേലിയയാണ്. ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് ധാര്‍മ്മികതയോ ഉത്തരവാദിത്തമോ ഇല്ല. ജനങ്ങള്‍ക്ക് അവയിലുള്ള വിശ്വാസം തീരെക്കുറഞ്ഞതായാണ് സർവ്വേ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ മാധ്യമമായ സൺ ടിവി മുതൽ എൻഡിടിവി വരെ അഴിമതിയുടെ നിഴലിലാണ്.
മാധ്യമങ്ങളുടെയും സര്‍ക്കാരിതര സന്നദ്ധ സംഘടന(NGO)കളുടേയും ഉദ്ദേശലക്ഷ്യങ്ങള്‍പോലും ചോദ്യം ചെയ്യപ്പെടുകയാണ് എന്നും വേള്‍ഡ് എക്കണോമിക് ഫോറത്തിനു വേണ്ടി എഡല്‍മാന്‍ ട്രസ്റ്റ് നടത്തിയ സര്‍വ്വേയില്‍ പറയുന്നു.. മിക്ക മാധ്യമങ്ങള്‍ക്കും നിക്ഷിപ്ത താല്പ്പര്യങ്ങളുണ്ടെന്നാണ് ജനങ്ങളുടെ വിശ്വാസം. അതിനാല്‍ ലോകത്തെമ്പാടും തന്നെ മാധ്യമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നാവാകേണ്ട മാധ്യമങ്ങള്‍ പണക്കാര്‍ക്കും സ്വാധീനമുള്ളവര്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നത്.28 രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്. അതില്‍17 രാജ്യങ്ങളിലുള്ളവരും മാധ്യമങ്ങളില്‍ തങ്ങള്‍ക്കുള്ള അവിശ്വാസം രേഖപ്പെടുത്തി. വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത് സാമൂഹ്യമാധ്യമങ്ങളുടെ കടന്നുവരവിലൂടെയാണെന്നും വിലയിരുത്തലുണ്ട്. ഇന്ത്യൻ മാധ്യമങ്ങളിലെ അഴിമതിയുടെ അസ്തിത്വം ദേശീയമായും അന്തർദേശീയമായും വിവിധ സർക്കാർ, സർക്കാരിതര ഏജൻസികൾ വീണ്ടും വീണ്ടും തുറന്നുകാട്ടുന്നു.
ഈ ലേഖനത്തിൽ, ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങൾ പൈശാചികമായ മാർഗങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭയാനകമായ വ്യാപ്തി ഞങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. (1) ദേശവിരുദ്ധ പ്രവർത്തനങ്ങൾ, (2) കൊള്ളയടിക്കൽ, (3) ലൈംഗികാതിക്രമം & ബലാത്സംഗം, (4) ബാലപീഡനവും ശിശു ബലാത്സംഗവും, (5) കുട്ടികളെ ചൂഷണം ചെയ്യൽ, (6) പെയ്ഡ് ന്യൂസ്, (7) ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ( 8) കള്ളപ്പണം വെളുപ്പിക്കൽ, (9) ബ്ലാക്ക് മെയിൽ, (10) കള്ളപ്പണം, (11) ക്രിമിനൽ ദുരുപയോഗം, (12) ഗൂഢാലോചന, (13) ലൈംഗിക പീഡനം, (14) വഞ്ചന, (15) നിഴൽ പരത്തുന്ന വിദേശ ഷെൽ കമ്പനികൾ, (16) വ്യക്തമല്ലാത്ത പ്രയോജനകരമായ ഉടമസ്ഥത, (17) സാമ്പത്തിക ക്രമക്കേടുകൾ, (18) അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ.
അഴിമതിയിൽ മുന്നിൽ നിൽക്കുന്ന മാധ്യമങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്,
- സൺ ടിവി,
- സീ ടിവി, എൻഡിടിവി,
- നാഷണൽ ഹെറാൾഡ്,
- ടൈംസ് നൗ,
- ജെൻശ്രീ ടിവി,
- സമയ ന്യൂസ്,
- ആജ് തക്,
- തരുൺ തേജ്‌പാൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: