തിരുവനന്തപുരം: അടിക്കടി വില വര്‍ധിപ്പിച്ചിട്ടും പിടിച്ചുനില്‍ക്കാനാകാതെ വരുന്നത് വൈദ്യുതിവകുപ്പിന്റെ പിടിപ്പുകേടെന്നാക്ഷേപം ശക്തം. വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതാണ് കെഎസ്ഇബിയുടെ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. ദീര്‍ഘകാല കരാറിലൂടെ മൂന്ന് കമ്പനികളില്‍ നിന്ന് യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി 7 വര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കഴിഞ്ഞ മെയില്‍ റദ്ദാക്കിയത്.
ഇതോടെ ബോര്‍ഡിന്റെ പ്രതിദിന അധികബാധ്യത ശരാശി മൂന്നുകോടിരൂപയായി. ആറരരൂപ മുതല്‍ 8 രൂപ വരെ നല്കി വൈദ്യുതി വാങ്ങേണ്ടിവന്നു. ഇത്തരം നടപടി സ്വീകരിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തെറ്റു തിരുത്താനും തയാറാകാതെ അതിന്റെ അധികഭാരം ജനങ്ങളില്‍ നിന്ന് ഈടാക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ നീക്കത്തിന് പിണറായി വിജയന് സര്‍ക്കാര്‍ ഒപ്പം നില്‍ക്കുകയായിരുന്നു.
വൈദ്യുതി ഉപയോഗത്തിലെ റിക്കാര്‍ഡ് വര്‍ധന രേഖപ്പെടുത്തിയത് ഈ വര്‍ഷം മെയ് 3ന് ആയിരുന്നു. അന്ന് ഉപയോഗിച്ച 115.94 ദശലക്ഷം യൂണില്‍ 93.13 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങിയതായിരുന്നു. മെയില്‍ മിക്കദിവസങ്ങളിലും 90 ദശലക്ഷം യൂണിറ്റിനുമേല്‍ വൈദ്യുതിയാണ് അധികവില നല്കി വാങ്ങേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: