മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പുരുഷ സിംഗിള്‍സ് ടെന്നിസ് പ്ലേയര്‍ നിക്ക് കിര്‍ഗിയോസ് വരുന്ന സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാമില്‍ കളിക്കാനിറങ്ങും. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു കിര്‍ഗിയോസ്. ജനുവരിയില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ താരം തിരികെയെത്താനാണ് ഒരുങ്ങുന്നത്.
29കാരനായ കിര്‍ഗിയോസ് 2022 സപ്തംബറില്‍ യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതാണ്. അതിന് ശേഷം ഇതുവരെ ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ പോലും കളിച്ചിട്ടില്ല. നീണ്ട ഇടവെളയ്ക്ക് ശേഷം താരത്തിന്റെ തിരിച്ചുവരവിന് യോഗ്യതാ മത്സരത്തിന്റെ ആവശ്യം വേണ്ടിവന്നില്ല. കളിക്കാന്‍ പറ്റാത്തതിലുള്ള ശാരീരിക ബുദ്ധിമുട്ട് കാരണം കരിയറില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കിയാല്‍ ലഭിക്കുന്ന പ്രൊട്ടക്ടഡ് റാങ്കിങ് സംവിധാനം ഉപയോഗിച്ചാണ് കിര്‍ഗിയോസിന്റെ തിരിച്ചുവരവ്. ഇതേ മാതൃകയില്‍ ബ്രിട്ടന്റെ ജാക്ക് ഡ്രെയ്പ്പര്‍, കാമറോണ്‍ നോറീ, കഷിയെ ബുള്ട്ടര്, എമ്മാ റാഡുക്കാനു, സോനായ് കര്‍ത്താല്‍, ജോഡീ ബുറെയ്ജ് എന്നിവരും മത്സരിക്കുന്നവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അടുത്ത മാസം 12 മുതലാണ് പുതിയ സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് ഓസ്ട്രേലിയന്‍ ഓപ്പണിന് മെല്‍ബണില്‍ തുടക്കമിടുക.
കാല്‍മുട്ടിനും പാദത്തിനും കൈക്കുഴയ്ക്കും നിരന്തരം പരിക്ക് അലട്ടിക്കൊണ്ടിരുന്നതിനെ തുടര്‍ന്നാണ് കിര്‍ഗിയോസ് ഇടവേളയെടുത്ത് മാറി നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: