തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്.
പാലോട് ഇളവട്ടത്ത് ആണ് നവവധുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലായുരുന്നു യുവതിയെ കണ്ടെത്തിയത്.
ഭര്‍ത്താവ് അഭിജിത്ത് ഭക്ഷണം കഴിക്കാനായി ഉച്ചയ്‌ക്ക് വീട്ടില്‍ എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: