Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് നല്‍കരുതെന്ന് കോടതി വിധിച്ചിരിക്കെ, സനാതനവിരുദ്ധഗായകനെ ഗുരുവായൂരില്‍ ക്ഷണിച്ചതില്‍ വിമര്‍ശനം

തമിഴ്നാട്ടിലെ മദ്രാസ് മ്യൂസിക് അക്കാദമിയോട് എം.എസ്.സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കെ ഗുരുവായൂരില്‍ ഈ വിവാദഗായകനെ പാടാന്‍ ക്ഷണിച്ചതില്‍ വിമര്‍ശനം ഉയരുന്നു. പൊതുവേ സനാതനധര്‍മ്മങ്ങള്‍ക്ക് എതിരെ പ്രസംഗിക്കുന്ന ഗായകന്‍ കൂടിയാണ് ടി.എം. കൃഷ്ണ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2024, 03:09 pm IST
in Kerala, Music
ടി.എം.കൃഷ്ണ (ഇടത്ത്), ചെമ്പൈ വൈദ്യനാഥഭാഗവതര്‍ (നടുവില്‍) എം.എസ്. സുബ്ബലക്ഷ്മി (വലത്ത്)

ടി.എം.കൃഷ്ണ (ഇടത്ത്), ചെമ്പൈ വൈദ്യനാഥഭാഗവതര്‍ (നടുവില്‍) എം.എസ്. സുബ്ബലക്ഷ്മി (വലത്ത്)

തിരുവനന്തപുരം: തമിഴ്നാട്ടിലെ മദ്രാസ് മ്യൂസിക് അക്കാദമിയോട് എം.എസ്.സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കെ ഗുരുവായൂരില്‍ ഈ വിവാദഗായകനെ പാടാന്‍ ക്ഷണിച്ചതില്‍ വിമര്‍ശനം ഉയരുന്നു. പൊതുവേ സനാതനധര്‍മ്മങ്ങള്‍ക്ക് എതിരെ പ്രസംഗിക്കുന്ന ഗായകന്‍ കൂടിയാണ് ടി.എം. കൃഷ്ണ.

ഡിസംബര്‍ ആറ് വെള്ളിയാഴ്ചയാണ് ഗുരുവായൂരില്‍ ചെമ്പൈ സംഗീതോത്സവവേദിയില്‍ ടി.എം. കൃഷ്ണ പാടുന്നത്. ഇടതുപക്ഷം ഭരിയ്‌ക്കുന്നതിനാലാകാം ടി.എം. കൃഷ്ണയ്‌ക്ക് ഇവിടെ വേദി നല്‍കിയതെന്നാണ് പൊതുവേ ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനം.

എം.എസ്. കൃഷ്ണയ്‌ക്ക് എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം മദ്രാസ് മ്യൂസിക് അക്കാദമി നല്‍കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് കര്‍ണ്ണാടക സംഗീതരംഗത്തെ നിരവധി പേര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതിന്റെ എം.എസ് സുബ്ബലക്ഷ്മിയുടെ പേരില്‍ തനിക്ക് ലഭിച്ച പുരസ്കാരം ചിത്രവീണവാദകന്‍ രവികിരണ്‍ മടക്കി നല്‍കിയിരുന്നു. മദ്രാസ് മ്യൂസിക് അക്കാദമി 2017ല്‍ തനിക്ക് നല്‍കിയ പുരസ്കാരമാണ് പ്രശസ്ത ചിത്രവീണാവാദകന്‍ രവികിരണ്‍ മടക്കിനല്‍കിയത്. ഈ പുരസ്കാരത്തിനൊപ്പം അന്ന് നല്‍കിയ ക്യാഷ് അവാര്‍ഡായ ഒരു ലക്ഷം രൂപ പതിനായിരം രൂപകൂടി ചേര്‍ത്ത് ഒരു ലക്ഷത്തി പതിനായിരം രൂപയും രവികിരണ്‍ തിരിച്ചേല്‍പിച്ചിരുന്നു.

മോദിയ്‌ക്കും ബിജെപിയ്‌ക്കും സനാതനധര്‍മ്മത്തിനും എതിരായ രാഷ്‌ട്രീയം കര്‍ണ്ണാടകസംഗീതലോകത്തേക്ക് കൂടി കടത്തിവിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മദ്രാസ് മ്യൂസിക് അക്കാദമി എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് നല്‍കാന്‍ തീരുമാനിച്ചത്. സനാതനവിരുദ്ധതയിലേക്കും ഇടത് സ്വഭാവങ്ങളിലേക്കും കര്‍ണ്ണാടകസംഗീതലോകത്തെ കൊണ്ടു തളയ്‌ക്കാനുള്ള ശ്രമമാമ് ഹിന്ദു പത്രം ഉടമസ്ഥരായ എന്‍.മുരളിയും എന്‍. റാമും നടത്തുന്നത്. ഹിന്ദു ദിനപത്രത്തിന്റെ ഉടമയായ എന്‍. റാം സനാതനധര്‍മ്മത്തിനും ബിജെപി രാഷ്‌ട്രീയത്തിനും എതിരെ ശക്തമായ പ്രചാരണം നടത്തുന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദു പത്രം സദ്ഗുരുവിനെതിരെയും വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാറുണ്ട്. എന്‍.മുരളി അധ്യക്ഷനായ മദ്രാസ് മ്യൂസിക് അക്കാദമിയാണ് ടി.എം. കൃഷ്ണയ്‌ക്ക് സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി സുബ്ബലക്ഷ്മിയുടെ പേരില്‍ അവാര്‍ഡ് നല്‍കാന്‍ പാടില്ലെന്ന് വിധിച്ചിരിക്കുകയാണ്. സുബ്ബലക്ഷ്മിയുടെ മകളുടെ മകന്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.

സുബ്ബലക്ഷ്മിയെ ബഹുമാനിക്കാത്ത സംഗീതജ്ഞനാണ് ടി.എം.കൃഷ്ണ എന്ന് പൊതുവേ കര്‍ണ്ണാടക സംഗീതജ്ഞര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. സുബ്ബലക്ഷ്മിയുടെ പേരിലെ അവാര്‍ഡ് നല്‍കാന്‍ എന്തായിരുന്നു മദ്രാസ് മ്യൂസിക് അക്കാദമിയ്‌ക്ക് വാശി എന്ന ചോദ്യ വും വീണ്ടുമുയരുകയാണ്. ഈ ഡിസംബര്‍ 25നാണ് മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് നല്‍കേണ്ടത്. കര്‍ണ്ണാടകസംഗീതത്തിലെ മികച്ച ഗായകരായ രഞ്ജിനി- ഗായത്രി സഹോദരിമാര്‍, ട്രിച്ചൂര്‍ ബ്രദേഴ്സ്, ഹരികഥാ വിദഗ്ധന്‍ ദുഷ്യന്ത് ശ്രീധര്‍ എന്നിവര്‍ പുരസ്കാരദാനം നടക്കുന്ന ഡിസംബര്‍ 25ന് മദ്രാസ് മ്യൂസിക് അക്കാദമി നടത്തുന്ന സംഗീതപരിപാടി ബഹിഷ്കരിച്ചിരിക്കുകയാണ്.

ദേവദാസി കുടുംബാംഗമായിരുന്നു എം.എസ്. സുബ്ബലക്ഷ്മി ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ചതോടെ അവരുടെ സിദ്ധികള്‍ ഇല്ലാതായെന്ന് ഒരു വിവാദ പ്രസംഗത്തില്‍ ടി.എം.കൃഷ്ണ അഭിപ്രായപ്പെട്ടിരുന്നു. ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ച് തന്റെ ദേവദാസീ സ്വത്വം കളഞ്ഞുകുളിച്ചതിന് (നിഷ്കാസനം ചെയ്ത) മുമ്പും പിമ്പുമുള്ള എം.എസ്. സുബ്ബലക്ഷ്മിയുടെ .ഗാനാലാപനത്തില്‍ വലിയ മാറ്റം ഉണ്ടെന്നാണ് എം.എസ്. കൃഷ്ണയുടെ നിരീക്ഷണം. പണ്ട് ദേവദാസീ ഭാവത്തില്‍ പാടിയിരുന്ന സുബ്ബലക്ഷ്മിയുടെ ഗാനത്തോടാണ് തനിക്ക് കൂടുതല്‍ അടുപ്പവും മതിപ്പും ഉള്ളതെന്നും ടി.എം. കൃഷ്ണ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹിന്ദു ബ്രാഹ്മണ്യത്തിനെതിരെ പ്രചാരണം അഴിച്ചുവിടാനും തമിഴ്നാട്ടില്‍ ബിജെപിയ്‌ക്ക് വേരോട്ടമില്ലാതാക്കാനുമുള്ള ബോധപൂര്‍വ്വമായുള്ള ശ്രമത്തിന്റെ ഭാഗമാണ് എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കാന്‍ മദ്രാസ് മ്യൂസിക് അക്കാദമി തീരുമാനിച്ചതിന് പിന്നിലെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ കര്‍ണ്ണാടകസംഗീതമേഖലയിലെ കലകാരന്മാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയ ഉടനെ ഡിഎംകെ എംപി കനിമൊഴിയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ടി.എം. കൃഷ്ണയുടെ പിന്നില്‍ അണിനിരന്നതിലും ഇതിന് പിന്നിലെ രാഷ്‌ട്രീയ അജണ്ട വ്യക്തമാക്കുന്നു.

എന്തായാലും ഈ വിവാദങ്ങള്‍ കത്തിനില്‍ക്കെയാണ് ടി.എം. കൃഷ്ണ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടാന്‍ എത്തുന്നത്. ഇടത്പക്ഷത്തിന്റെ അജണ്ടയുടെ ഭാഗമായാണോ ടി.എം. കൃഷ്ണയെ ഗുരുവായൂരില്‍ ക്ഷണിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്.

Tags: NMuraliChembaiMusicfestivalSangithakalanidhiawardTheHinduDailyNRamMSSubbalakshmiMSSubbalakshmiawardGuruvayurtemple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗുരുവായൂർ ഏകാദശി ഇന്ന്, ചരിത്രവും ചടങ്ങുകളും ഇങ്ങനെയൊക്കെയാണ്; അറിയേണ്ടതെല്ലാം ഇവിടെ വായിക്കാം

Kerala

ഫോളോവേഴ്സ് കൂട്ടാന്‍ തോന്നിവാസം കാണിക്കാനുള്ള ഇടമല്ല നമ്മുടെ ക്ഷേത്രങ്ങൾ ; ക്ഷേത്രങ്ങളെ ഫോട്ടോഷൂട്ട് കേന്ദ്രങ്ങളായി മാത്രം കാണുന്നവര്‍ വരണ്ട

മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ (ഇടത്ത്) ദ ഹിന്ദു എഡിറ്റര്‍ എന്‍.റാം (വലത്ത് നിന്നും രണ്ടാമത്)
India

മോദിയെ കുടുക്കാന്‍ ത്രീ ചാര്‍സോ ബീസ് ….മോദിയെ പുകഴ്‌ത്തി കുടുക്കിടാന്‍ ശശി തരൂരും കരണ്‍ ഥാപ്പറും എന്‍.റാമും ചേര്‍ന്ന് ഗൂഢാലോചന

India

കോവിഡാനന്തരം ക്ഷേത്രങ്ങളിലേക്ക് ഭക്തപ്രവാഹം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്

India

ടി.എം.കൃഷ്ണയെ വേഷം കെട്ടിക്കുന്നു, തൊപ്പിയിട്ട് സലാത്തുള്ള സലാമുള്ള കച്ചേരി; പാടുന്നത് സമാധാനത്തിനെന്ന് ന്യായീകരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.