ചേര്‍ത്തല: മുനമ്പം സമരത്തിന് ബിഡിജെഎസ് പിന്തുണ നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസിന്റെ ഒന്‍പതാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കണിച്ചുകുളങ്ങരയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാര്‍.
നായാടി മുതല്‍ നസ്രാണി വരയുള്ളവരുടെ ഐക്യത്തിന് ബിഡിജെഎസ് നേതൃത്വം നല്‍കുമെന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയും ബിഡിജെഎസും നിര്‍ണായക ശക്തിയായി മാറുമെന്നും തുഷാര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ദിലീപ്കുമാര്, സതീഷ് കായംകുളം, ജെ.പി. വിനോദ്, കെ. സോമന്, ശ്രീകാന്ത് മാവേലിക്കര, മോഹനന് ഹരിപാട്, പ്രകാശന് കളപ്പുരയ്ക്കല്‍, ടി.ആര്. പൊന്നപ്പന്, അമ്പിളി അപ്പുജി, വിനോദ് കോയിക്കല്‍, ബിജു പി. മൂലയില്‍, മര്‍ഫി മറ്റത്തില്‍, ജിജു, തങ്കമണി ഗൗതമന് ഗിരിജാ ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: