ബ്രിസ്ബേന്‍: ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ ഭാരത വനിതാ ക്രിക്കറ്റ് ടീമിന് ആദ്യ മത്സരത്തില്‍ പരാജയം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കെത്തിയ ഭാരതത്തെ ആതിഥേയരായ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു.
ബ്രിസ്ബേനിലെ അലന് ബോര്‍ഡര്‍ ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 100 റണ്‍സില്‍ ചുരുണ്ടുകൂടിയ ഭാരതം എതിരാളികളുടെ അഞ്ച് വിക്കറ്റ് വീഴ്ത്തി ശക്തമായ തിരിച്ചടിക്ക് ശ്രമിച്ചു. പക്ഷെ വല്ലാതെ ചെറുതായ വിജയലക്ഷ്യം കാരണം എതിരാളികളെ പ്രതിസന്ധിയിലാക്കാന്‍ സാധിച്ചില്ല.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഭാരതം 34.2 ഓവറില്‍ വെറും 100 റണ്‍സില്‍ ഓള് ഔട്ടായി. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും 16.2 ഓവറില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ വിജയം പിടിച്ചെടുത്തു.
19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഓസ്ട്രേലിയന്‍ മീഡിയം പേസര്‍ മേഗന് ഷട്ട് ആണ് ഭാരതത്തെ തകര്‍ത്തത്.
ഭാരത നിരയില്‍ ജമീമ റോഡ്രിഗസ്(23), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(17), റിച്ച ഘോഷ്(14) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
ഓസ്ട്രേലിയക്കുവേണ്ടി ഓപ്പണര്‍മാരായ ഫീബെ ലിച്ച്ഫീല്‍ഡും(35) ജോര്‍ജിയ വോളും(പുറത്താകാതെ 46) ചേര്‍ന്ന് ഓസീസിന് അനായാസ വിജയം ഉറപ്പാക്കി. 49 റണ്‍സിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: