ചെന്നൈ: നടി കീര്‍ത്തി സുരേഷ് ഡിസംബര്‍ 12 തന്നെ വിവാഹനാളായി തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷിക്കുന്നത് തമിഴ് പ്രേക്ഷകര്‍. കാരണം അന്നാണ് രജനീകാന്തിന്റെ ജന്മദിനവും. അതിനാല്‍ കീര്‍ത്തി സുരേഷിന് സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ നിറയുകയാണ്.
ഡിസംബര്‍ ഒന്നിന് ഗോവയില്‍ വിവാഹം എന്ന അഭ്യൂഹമായിരുന്നു നേരത്തെയുണ്ടായിരുന്നത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളെയും മാറ്റിമറിച്ചാണ് ഡിസംബര്‍ 12 നാണ് വിവാഹമെന്ന പ്രഖ്യാപനവുമായി കല്യാണക്കത്ത് പുറത്തുവന്നത്.
അടുത്തുള്ളവരുടെ ഒരു കൂടിച്ചേരല്‍ ഡിസംബര്‍ 12ന് നടക്കുമെന്നാണ് ക്ഷണക്കത്തില്‍ ഉള്ളത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്നാണ് കരുതുന്നത്. വിവാഹം നടക്കുന്ന സ്ഥലം ഏതാണെന്ന് സമൂഹമാധ്യമത്തില്‍ ചോര്‍ന്ന ഈ കത്തില്‍ സൂചിപ്പിച്ചിട്ടില്ല. അതിനര്‍ത്ഥം തികച്ചും സ്വകാര്യമായി വിവാഹം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കരുതുന്നു.നേരത്തെ ഗോവയിലെ ഒരു ചര്‍ച്ചിലാണ് വിവാഹമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പിന്നീട് വിവാഹം ഹിന്ദു രീതിയില്‍ ആയിരിക്കുമെന്നും ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പരമ്പരാഗത അയ്യങ്കാര്‍ കുടുംബമാണ് കീര്‍ത്തിയുടെ അമ്മ മേനകയുടേത്. അതേ സമയം സുരേഷ് കുമാര്‍, മേനകസുരേഷ്കുമാര്, രേവതി സുരേഷ്, നിതിന്‍ നായര്‍ എന്നിവര്‍ ആണ് കത്തില്‍ അതിഥികളെ ക്ഷണിച്ചിരിക്കുന്നത്.
കരിയറില്‍ ഉന്നതികളില്‍ എത്തിനില്‍ക്കുമ്പോഴാണ് കീര്‍ത്തി സുരേഷ് വിവാഹസമയം തെരഞ്ഞെടുത്തത്. സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്ത്തുക എന്ന തീരുമാനം നന്നായെന്നും വിവാഹത്തിന് ആശംസകള്‍ അറിയിച്ചവരില്‍ ചിലര്‍ പറയുന്നു. ബോളിവുഡില്‍ കാലെടുത്ത് വെച്ചതേയുള്ളൂ കീര്‍ത്തി സുരേഷ്. കന്നി ബോളിവുഡ് സിനിമയായ ബേബി ജോണ്‍ റിലീസിന് ഒരുങ്ങുകയാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ വരുണ്ധവാനൊപ്പമാണ് കീര്‍ത്തിസുരേഷ് അഭിനയിക്കുന്നത്.
കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വരനായ ആന്റണി തട്ടില്‍. ആസ്പെരോസ് വിന്‍ഡോ സൊലൂഷന് എന്ന കമ്പനിയുടെ ഉടമയാണ് എഞ്ചിനിയറിംഗ് പാസായ ആന്റണി തട്ടില്‍. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. വിന്‍ഡോ ബ്ലൈന്‍ഡ്സ് നിര്‍മ്മിക്കുകയും ഇന്റീരിയര്‍ ജോലികള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്ന കമ്പനിയാണ് ആസ്പെരോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: