India

മഹാഗണപതിയുടെ അനുഗ്രഹം തേടി ഫഡ്നാവിസ് : സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം

Published by

മുംബൈ: ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി മഹാരാഷ്‌ട്ര നിയുക്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ബിജെപി നേതാക്കളും ഒപ്പം ഉണ്ടായിരുന്നു . ദേവേന്ദ്ര ഫഡ്‌നാവിസ്, ആരതിയിലും മറ്റ് പൂജകളിലും പങ്കെടുത്തു.

മുംബൈയിലെ ശ്രീ മുംബാദേവി ക്ഷേത്രത്തിലെത്തിയും ദേവേന്ദ്ര ഫഡ്‌നാവിസ് അനുഗ്രഹം തേടി. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് ഫഡ്‌നാവിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. മുംബൈയിലെ ആസാദ് മൈതാനത്താണ് ചടങ്ങുകൾ നടക്കുന്നത്.മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയായി ഇത് മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുക്കും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക