കോട്ടയം: കൊച്ചി സ്മാര്‍ട്ട് സിറ്റി ഐടി പദ്ധതിയില്‍ നിന്ന് ദുബായി ടീകോം ഇന്‍വെസ്റ്റ്മെന്റിനെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ രണ്ടു പതിറ്റാണ്ടുകാലത്തെ വികസന സ്വപ്നം പാഴായി. ദുബായ്കമ്പനിയെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും അതിന്റെ നടപടിക്രമങ്ങള്‍ അത്ര എളുപ്പമല്ല. അവരുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ധാരണയെത്തിയാല്‍ മാത്രമേ പിന്മാറ്റം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. അവര്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കേണ്ടിയും വരും. അല്ലാത്തപക്ഷം വലിയ നിയമ പ്രശ്നങ്ങള്‍ക്ക് അതിടയാക്കും. മറ്റൊരു പങ്കാളിയെ കണ്ടെത്തിയാല്‍ മാത്രമേ സര്‍ക്കാരിന് നഷ്ടപരിഹാരം നല്കുന്ന കാര്യം ആലോചിക്കാന്‍ പോലും കഴിയൂ . 2005 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടക്കപ്പെട്ട പദ്ധതിയാണെങ്കിലും നിശ്ചിത ശതമാനം സ്ഥലത്തിന്മേല് ഫ്രീ ഹോള്‍ഡ് വേണമെന്ന ദുബായ് കമ്പനിയുടെ ആവശ്യത്തിനെതിരെ പ്രതിപക്ഷം പ്രക്ഷോഭം ആരംഭിച്ചതോടെ നടപടികള്‍ മുടങ്ങി. പിന്നീട് വന്ന ഇടതു പക്ഷ സര്‍ക്കാര്‍ 2011ല്‍ ഭേദഗതിയോടെ കരാര്‍ ഒപ്പുവച്ചു. എന്നാല്‍ ലക്ഷ്യമിട്ട വിധം കാര്യങ്ങളൊന്നും മുന്നോട്ടു പോയില്ല. പദ്ധതി തുടങ്ങി 13വര്‍ഷം പിന്നിട്ടിട്ടും വന്‍കിട വിദേശകമ്പനികളെ ആകര്‍ഷിക്കാനോ വാഗ്ദാനം ചെയ്ത 90000 തൊഴിലവസരം ലഭ്യമാക്കാനോ കഴിഞ്ഞില്ല. സ്വകാര്യ പങ്കാളിയെ പൂര്‍ണ്ണമായും ഏല്‍പ്പിച്ച് മാറി നില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ടീകോം ഇന്വെസ്റ്റ്മെന്റ്സിനാകട്ടെ താല്‍പ്പര്യമില്ലാത്ത സ്ഥിതിയായി. ഇത്രയും ബൃഹത്തായ ഒരു സ്വപ്ന പദ്ധതിയെ ഗൗരവതരമായി മാനേജ് ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് പ്രധാന പങ്കാളിയെ മാറ്റേണ്ട സാഹചര്യം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: