ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ മതന്യൂനപക്ഷവേട്ടയ്ക്ക് ചുക്കാന്‍ പിടിക്കുന്ന ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിരുന്ന്. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി അമീര്‍ അബ്ദുള്ള മുഹമ്മദ് താഹറിന്റെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് ദിവസങ്ങളായി ബീജിങ്ങിലുള്ളത്. ആഗോളതലത്തില്‍ ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊലയ്ക്കെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്റെ ചൈനീസ് സന്ദര്‍ശനം.
ബിഎന്‍പിയും ജമാഅത്തെ ഇസ്ലാമിയുമായി 1970കള്‍ മുതല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബന്ധമുണ്ടെങ്കിലും ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വന്നതോടെ അത് സജീവമായിരുന്നില്ല. എന്നാല്‍ ഹസീനയെ അട്ടിമറിച്ച് ജമാ അത്തെ ഇസ്ലാമി പിന്തുണയോടെ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മുസ്ലിം സംഘടനാ നേതൃത്വത്തെ ചൈന ക്ഷണിച്ചത്. ഉയിഗര്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രതികരിക്കാത്ത വിഭാഗമാണ് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി.
കഴിഞ്ഞയാഴ്ച ഢാക്കയിലെ ചൈനീസ് അംബാസിഡര്‍ ബംഗ്ലാദേശിലെ മുസ്ലിം പാര്‍ട്ടികള്‍ക്കായി പ്രത്യേക വിരുന്നൊരുക്കിയിരുന്നു. ഹിന്ദു ആചാര്യന് ചിന്മയ് കൃഷ്ണദാസിനെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വിരുന്ന്. ഇതിന്റെ തുടര്‍ച്ചയായാണ് ജമാഅത്തെ നേതൃത്വത്തെ ബീജങ്ങിലേക്ക് കൊണ്ടുപോയത്. ഖലീഫാ മൂവ്മെന്റ്, ഖലീഫ് കൗണ്‍സില്‍, ഇസ്ലാമിക് ഓര്‍ഡര്‍ പാര്‍ട്ടി എന്നിവയുടെ നേതാക്കളും സംഘത്തിലുണ്ട്. ഒരാഴ്ചത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് ഇവര്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തും.
യുഎസ് പിന്തുണയോടെ ഷെയ്ഖ ഹസീന സര്‍ക്കാരിനെ അട്ടിമറിച്ചെങ്കിലും യുഎസിലെ ഭരണമാറ്റം തങ്ങളുടെ ആഗോള പിന്തുണയെ ബാധിക്കുമെന്ന തിരിച്ചറിവിലാണ് ജമാഅത്തെ ഇസ്ലാമി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കൂടുതല്‍ അടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: