ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് മഥുര എംപി ഹേമമാലിനി. ഞാന്‍ കൃഷ്ണഭക്തയാണ്. ഹരേകൃഷ്ണ പ്രസ്ഥാനത്തെ പിന്‍തുടരുന്ന ആളാണ്. ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങള്‍ അസഹനീയമാണ്, ലോക്സഭയിലെ സീറോ അവറില്‍ ഹേമ മാലിനി പറഞ്ഞു.
ലോകമെമ്പാടും ആയിരത്തോളം കേന്ദ്രങ്ങളുള്ള സംഘടനയാണ് ഇസ്‌കോണ്‍. സംസ്‌കാരം പ്രചരിപ്പിക്കുന്നതിനും ജനക്ഷേമത്തിന് ക്രിയാത്മകമായി സംഭാവന നല്കുന്നതിനും പേരുകേട്ടതാണ് ഈ സംഘടന. ബംഗ്ലാദേശില്‍ ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനാണ് പ്രഭു ചിന്മയ് കൃഷ്ണദാസിനെ ജയിലിലടച്ചത്. വിഷയം ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളുമായി ബന്ധപ്പെട്ടതാണ്. ഹിന്ദുക്കളുടെ സുരക്ഷയാണ് ആവശ്യം. 1971ലെ വിമോചനയുദ്ധകാലത്ത് അവിടെ 22 ശതമാനം ഉണ്ടായിരുന്ന ഹിന്ദുസമൂഹം ഇന്ന് എട്ട് ശതമാനമായി ചുരുങ്ങിയെന്ന് ഹേമ മാലിനി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: