ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യന്‍ ടെലിവിഷനുകള്‍ ഹിന്ദു പീഢനം തുടര്‍ച്ചയായി കാണിക്കുന്നതിലും ത്രിപുരയിലെ ബംഗ്ലാദേശ് ഹൈകമ്മീഷന്‍ ഓഫീസിലേക്ക് ഇന്ത്യക്കാര്‍ പ്രതിഷേധപ്രകടനം നടത്തിയതിലും ദേശാഭിമാനിക്ക് അസഹ്യത.
ഇന്ത്യയില്‍ സമാധാനത്തിന് പേര് കേട്ട ഹരേകൃഷ്ണ പ്രസ്ഥാനമാണ് ഇസ്കോണ്‍. അവിടുത്തെ ഒരു സന്യാസിമാരെ പ്രകോപനമില്ലാതെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് ജയിലിലടക്കുകയാണ്. ഇതില്‍ ഒരു സന്യാസിയായ ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ വാദിക്കേണ്ട വക്കീലിനെ വരെ ജമാ അത്തെ ഇസ്ലാമിയുടെ ഗുണ്ടകള്‍ തല്ലി അവശനാക്കി. ഇദ്ദേഹം ആശുപത്രിയിലായതിനാല്‍ ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യത്തിന് വേണ്ടി കോടതിയില്‍ വാദിക്കാന്‍ അഭിഭാഷകന് എത്താന്‍ കഴിഞ്ഞില്ല. ഇതൊന്നും ദേശാഭിമാനിയുടെ പ്രശ്നമേയല്ല. ബംഗ്ലാദേശില്‍ തുടര്‍ച്ചയായി ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നതും അവിടെ ഹിന്ദുക്കളെ ക്രൂരമായി ഉപദ്രവിക്കുന്നതും ഒന്നും ദേശാഭിമാനി പത്രത്തിന് പ്രശ്നമേയല്ല. അവര്‍ക്ക് പ്രശ്നം അവിടുത്തെ ഹിന്ദു പീഢനങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ ടെലിവിഷനുകള്‍ അവിടെ കാണിക്കുന്നതിലാണ്. ‘പ്രകോപനപരമായ ഉള്ളടക്കം’ നല്‍കുന്ന ഇന്ത്യൻ ടിവി ചാനലുകൾ നിരോധിക്കണമെന്ന് ബംഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി നല്‍കിയതിനെ പിന്തുണയ്‌ക്കുകയാണ് ദേശാഭിമാനി.
സ്റ്റാർ ജൽഷാ, സീ ബംഗ്ലാ, റിപ്പബ്ലിക്ക് ബംഗ്ലാ എന്നീ ചാനലുകള്‍ക്കെതിരെയാണ് ബംഗ്ലാദേശ് സര്‍ക്കാരിന് അസഹിഷ്ണുതയുള്ളത്. കാരണം ഈ ചാനലുകളില്‍ യാതൊരു കലപ്പുമില്ലാതെ ബംഗ്ലാദേശിലെ കൊടിയ ഹിന്ദു പീഢനത്തിന്റെ കഥകള്‍ അതുപോലെ സംപ്രേഷണം ചെയ്യുകയാണ്. ഇതാണ് ബംഗ്ലാദേശ് സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നത്. ഈ അസ്വസ്ഥത ദേശാഭിമാനിക്കും ഉണ്ട്. ഇന്ത്യൻ ചാനലുകളിൽ പ്രകോപനപരമായ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നും ബംഗ്ലാദേശ് സംസ്‌കാരത്തെ എതിർക്കുന്ന ഉള്ളടക്കത്തിന്റെ അനിയന്ത്രിതമായ സംപ്രേക്ഷണം യുവതി-യുവാക്കളെ നാശത്തിലേക്ക് നയിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുവെന്ന കാര്യവും ദേശാഭിമാനി വാര്‍ത്തയില്‍ ഊന്നിപ്പറയുന്നു.
ഇസ്കോൺ നേതാവ് ചിൻമോയ് കൃഷ്ണ ദാസിന്റൈ അറസ്റ്റിൽ പ്രതിഷേധിച്ച് ത്രിപുരയിലെ അഗർത്തലയിലെ അസിസ്റ്റന്‍റ് ഹൈക്കമ്മീഷനിലേക്ക് ഇന്ത്യക്കാര്‍ നടത്തിയ അക്രമാസക്തമായ പ്രകടനത്തിൽ സമഗ്രമായ അന്വേഷണം ബംഗ്ലാദേശ് ഇടക്കാല സർക്കാർ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തയും ദേശാഭിമാനി പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. .
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ മോദി സര്‍ക്കാര്‍ പീഡിപ്പിക്കുന്നു എന്ന ഇല്ലാക്കഥ പ്രചരിപ്പിക്കാന്‍ എത്രയോ കോളങ്ങള്‍ നീക്കിവെയ്‌ക്കുന്ന ദേശാഭിമാനി പത്രം ബംഗ്ലാദേശിലെ ഹിന്ദു സന്യാസിമാരും ഹിന്ദു സമുദായവും നേരിടുന്ന കൊടിയ പീഢനത്തെക്കുറിച്ച് ഒരു വാര്‍ത്തയും പ്രസിദ്ധീകരിക്കാന്‍ തയ്യാറല്ല. അതേ സമയം ഇന്ത്യയ്‌ക്കെതിരായ ബംഗ്ലാദേശ് സര്‍ക്കാരിന്റെ വാര്‍ത്തകള്‍ കൊടുക്കാന്‍ ഒരു മടിയും കാട്ടുന്നുമില്ല. എല്ലാ ഹൈന്ദവ പീഡനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്തുള്ള മുഹമ്മദ് യൂനസിനെ വലിയ മനുഷ്യാവകാശപ്രവര്‍ത്തകനായി ചിത്രീകരിക്കാനും ദേശാഭിമാനി മടിക്കുന്നില്ല. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊടിയ പീഡനം അനുഭവിക്കുന്നുവെന്ന് കാണിച്ച് പലസ്തീനികളെ വിശുദ്ധരാക്കിക്കൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും ദേശാഭിമാനിക്ക് മടിയില്ല. പക്ഷെ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ചെറുവിരല്‍ അനക്കാന്‍ പോലും ദേശാഭിമാനി തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: