മുംബൈ : വീണ്ടും മുഖ്യമന്ത്രിക്കസേരയിൽ എത്തുമ്പോൾ ഫഡ്നാവിസിന് ഇത് മധുരപ്രതികാരം . തിരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസം കഴിഞ്ഞിട്ടും നീണ്ട അനശ്ചിതത്വത്തിനൊടുവില്‍ രാഷ്‌ട്രപതി ഭരണം വരെ വന്നതിന് ശേഷമായിരുന്നു 2019 നവംബര്‍ 23 ാം തീയതി ദേവേന്ദ്ര ഫഡ്‌നവിസ് രണ്ടാം തവണയും മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.
ഉപമുഖ്യമന്ത്രിയായി അജിത് പവാറും അധികാരമേല്‍ക്കുകുയും ചെയ്തു. പക്ഷെ അന്ന് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഒരാഴ്ചത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിച്ചത്. പക്ഷെ ശരദ് പവാറെന്ന രാഷ്‌ട്രീയ അതികായന്റെ പവറില്‍ നാല് ദിവസത്തിനകം ഫഡ്‌നാവിസ് സര്‍ക്കാരിന് രാജിവെക്കേണ്ടി വന്നു.
ഫഡ്‌നാവിസന്റെ ആ രാജി വലിയ നാണക്കേടിലേക്ക് കൂടിയാണ് അദ്ദേഹത്തെ തള്ളിവിട്ടത്. ചുരുങ്ങിയ കാലം മുഖ്യമന്ത്രിയായവരുടെ പട്ടകിയില്‍ ദേവേന്ദ്ര ഫഡ്‌നാവിസും ഉള്‍പ്പെട്ടു. അധികാര കസേരയുടെ പേരില്‍ ബിജെപിയുടെ പിന്തുണ പിന്‍വലിച്ച് ത്രികക്ഷി സഖ്യമുണ്ടാക്കിയ ശിവസേന സ്വപ്‌നത്തില്‍ പോലും കാണാത്ത നീക്കമാണ് മഹാരാഷട്രയില്‍ നടന്നത്. ഒരിക്കലും ചേരാത്ത ശിവസേനയെ പിന്തുണച്ച കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് കിട്ടിയത്.
മഹാരാഷ്‌ട്രയെ വികസനത്തിന്റെ പാതയില്‍ കൈപിടിച്ച് നടത്തിയ മുഖ്യമന്ത്രി അതാണ് ദേവേന്ദ്ര ഫട്‌നാവിസിനെ എന്നും പ്രിയങ്കരനാക്കുന്നത്. വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണ് ഫഡ്‌നാവിസ് രാഷ്‌ട്രീയത്തിലെത്തുന്നത്. 21-ാം വയസില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ മേയറായി. പിന്നീട് തുടര്‍ച്ചയായി മേയര്‍ സ്ഥാനം അലങ്കരിച്ചു. 1999- മുതല്‍ നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുപ്പ് വിജയങ്ങള്‍. തുടര്‍ന്ന് 2014-ല്‍ മുഖ്യമന്ത്രി പദത്തിലേക്ക്.
1970-ല്‍ നാഗപൂരിലായിരുന്നു ഫഡ്‌നാവിസിന്റെ ജനനം. നിയമം, ബിസിനസ് മാനേജ്‌മെന്റ് പ്രോജക്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ നേടിയിട്ടുണ്ട്. ഗായികയും സാമൂഹിക പ്രവര്‍ത്തകയുമായ അമൃത ഫഡ്‌നാവിസാണ് ഭാര്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: