ന്യൂദല്‍ഹി: ഈയിടെ നടി മലൈക അറോറ തന്റെ ട്രെയിന്‍ യാത്രയുടെ റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് വൈറലായി. നിറയെ കോമഡിയും ബ്യൂട്ടിടിപ്പുകളും കുക്കിംഗ് റെസിപ്പികളും നിറഞ്ഞ ഈ ട്രെയിന്‍ യാത്ര കാണുമ്പോ ഴാണ് ഇന്ത്യയിലെ ട്രെയിനുകളും ട്രെയിന്യാത്രാസൗകര്യങ്ങളും എത്രയോ മാറി എന്ന് മനസ്സിലാവുക.
അതെ വിമാനത്തിന്റെ സൗകര്യങ്ങള്‍ ഉള്ള വന്ദേഭാരത് ട്രെയിനുകളിലെ യാത്രകള്‍ കൂടി എത്തിയതോടെ മോദിയുടെ കാലത്തെ റെയില്‍വേയുടെ മാറിയമുഖം മനസ്സിലാക്കാന്‍ സാധിക്കും. മലൈകയെപ്പോലുള്ള നടി പോലും ട്രെയിന്‍ തെരഞ്ഞെടുക്കുന്നതിനര്ത്ഥം സെലിബ്രിറ്റികള്‍ക്ക് പോലും ആശ്രയിക്കാന്‍ കഴിയുന്ന ഒന്നായി തീവണ്ടിയാത്രകള്‍ മാറി എന്നാണര്‍ത്ഥം.
ഫസ്റ്റ് ക്ലാസ് എസിയിലാണ് മലൈക അറോറയുടെ യാത്രയില്‍. ഇന്ത്യന്‍ തീവണ്ടിയാത്രയുടെ സൗന്ദര്യം ഇതില്‍ കാണാനാകും. 51 വയസ്സായിട്ടും യൗവനമുള്ള ചര്‍മ്മം എങ്ങിനെയാണ് താന്‍ കാത്ത് സൂക്ഷിക്കുന്നതെന്ന് ഈ വീഡിയോയില്‍ കാണാം. അതുപോലെ മലൈക അറോറ വീട്ടില്‍ പാചകം ചെയ്ത ഭക്ഷണമെന്തെന്നും കാണാം. പൊറോട്ട, ധോക് ല, സബ്സി, സാന്‍ഡ് വിച്ചുകള്‍, കോഫീ ഇതെല്ലാം യാത്രയില്‍ മലൈക അറോറയ്ക്ക് ഒപ്പം ഉണ്ട്. തീവണ്ടി യാത്രയിലെ ചെറിയ ചെറിയ രസങ്ങളും ഈ വീഡിയോയില്‍ ഉണ്ട്. യാത്രയ്ക്കിടയില്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം രസിച്ച് കഴിക്കുന്നതിന്റെ അനുഭവവും വേറെ തന്നെ.
എസി കോച്ചില്‍ ഭക്ഷണം കഴിക്കാന്‍ രണ്ട് സീറ്റുകള്‍ക്കിടയില്‍ ധാരാളം സ്ഥലമുണ്ട്. അവിടെ ഭക്ഷണസാധനങ്ങള്‍ നിരത്തി വെയ്ക്കാന്‍ നല്ല ടേബിള്‍ സൗകര്യം ഉണ്ട്. അതുപോലെ മൊബൈലില്‍ വായിക്കുന്നതിന് സഹായിക്കാന്‍ പ്രത്യേക ലൈറ്റ് സീറ്റനരികെ ഒരുക്കിയിട്ടുണ്ട്. പുറംകാഴ്ചകള്‍ തെളിമയോടെ കാണാന്‍ കഴിയുന്നതാണ് സൈഡിലെ ചില്ല്. സ്വസ്പമായി ഉറങ്ങാന്‍ കഴിയുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്നതാണ് സീറ്റ്. മുഖത്ത് ഫേഷ്യലിട്ട് ഉറങ്ങുന്ന മലൈക അറോറയെയും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: