ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജ് പദ്ധതിയിലുള്‍പ്പെടുത്തി 662 അതിര്‍ത്തി ഗ്രാമങ്ങളില്‍ അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ റായ്. 4,800 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നതെന്ന് അദ്ദേഹം ലോക്സഭയെ അറിയിച്ചു. ഗ്രാമങ്ങളില്‍ 455 എണ്ണവും അരുണാചല്‍ പ്രദേശിലാണ്. ഹിമാചലിലെ 75, ഉത്തരാഖണ്ഡിലെ 51, സിക്കിമിലെ 46, ലഡാക്കിലെ 35 ഗ്രാമങ്ങളാണ് പദ്ധതിയിലുള്ളത്.
ഭാരതീയ പോലീസ് സേനയുടെ പത്ത് ശതമാനം സ്ത്രീകളാണെന്ന് നിത്യാനന്ദ റായ് പറഞ്ഞു. 22 ലക്ഷം അംഗസംഖ്യയുള്ള പോലീസ് സേനയില്‍ 263762 ആണ് സ്ത്രീകളുടെ എണ്ണം. ഉത്തര്‍പ്രദേശാണ് മുന്നില്‍, 33319 വനിതാ ഓഫീസര്‍മാര്‍. മഹാരാഷ്ട്ര (32,172) തൊട്ടുപിന്നിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: