കണ്ണൂർ: സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ പരാതിയുമായി പിപി ദിവ്യ. യൂട്യൂബർ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. മകളെ കൊല്ലുമെന്ന് ഇൻസ്റ്റഗ്രാമില്‍ ഭീഷണി കമന്റിട്ട തൃശ്ശൂർ സ്വദേശി വിമല്‍ എന്നയാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ നടന്ന പരാമർശമാണ് പരാതിക്കാധാരം. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ദിവ്യക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ദിവ്യയുടെ ഭർത്താവ് കണ്ണപുരം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: