Sports

ഗുകേഷിന്റെ കെണികളില്‍ നിന്നും കുതറിച്ചാടുന്ന ഡിങ്ങ് ലിറന്‍; ലോക ചെസിലെ എട്ടാം ഗെയിമും സമനലിയില്‍

Published by

സിംഗപ്പൂര്‍ സിറ്റി: ലോക ചെസ് കിരീടത്തിനുള്ള എട്ടാം പോരാട്ടവും സമനിലയില്‍ പിരിഞ്ഞു. വെള്ളക്കരുക്കളുടെ മുന്‍തൂക്കം ഉണ്ടായിരിക്കും ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്ക് നീങ്ങുകയായിരുന്നു ഡിങ്ങ് ലിറന്‍. കറുത്ത കരുക്കള്‍ ഉപയോഗിച്ച് നിരന്തരം ഡിങ്ങ് ലിറന് തലവേദന സമ്മാനിക്കാന്‍ ഗുകേഷിനായി. ഈ സമനിലയോടെ ഇരുവരുടെയും പോയിന്‍റ് നില 4-4 ആയി. അങ്ങിനെ ഈ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് തുല്യശക്തികളുടെ പോരാട്ടമായി മുന്നേറുകയാണ്. ആദ്യ ഏഴര പോയിന്‍റ് സ്വന്തമാക്കുന്ന കളിക്കാരനാണ് ലോകചാമ്പ്യന്‍ ആകുക.

41ാം നീക്കത്തില്‍ ഡിങ്ങ് ലിറന്‍ ഗുകേഷിനോട് സമനില അഭ്യര്‍ത്ഥിച്ചെങ്കിലും ഗുകേഷ് അത് തള്ളി. ഇത് വരെ കളിച്ച എട്ട് ഗെയിമുകളില്‍ ഇത് രണ്ടാം തവണയാണ് ഗുകേഷ് സമനിലയ്‌ക്ക് വേണ്ടിയുള്ള ഡിങ്ങ് ലിറന്റെ അപേക്ഷ തള്ളുന്നത്. പക്ഷെ 51ാം നീക്കം കഴിഞ്ഞതോടെ ഇരുവരും സമനിലയില്‍ പിരിഞ്ഞു.

കളി തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഡിങ്ങ് ലിറന്‍ അപകടം മണത്ത് തുടങ്ങിയിരുന്നു. ഈ ഘട്ടത്തില്‍ ഒരു കരുനീക്കാന്‍ ഒരു മണിക്കൂറോളമാണ് ഡിങ്ങ് ലിറന്‍ എടുത്തത്. എപ്പോഴും സമയസമ്മര്‍ദ്ദത്തില്‍ അകപ്പെടുക ഡിങ്ങ് ലിറന്റെ പതിവായിരിക്കുന്നു. 20 നീക്കങ്ങള്‍ കഴിഞ്ഞപ്പോള്‍ ‍ഡിങ്ങ് ലിറന് അടുത്ത 20 നീക്കങ്ങള്‍ നടത്താന്‍ വെറും 27 മിനിറ്റ് മാത്രമേ ഉണ്ടായിരിന്നുള്ളൂ. ഇത്രയൊക്കെ സമയത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായിട്ടും അതില്‍ നിന്നെല്ലാം തലയൂരി സമനില നേടുന്ന ഡിങ്ങ് ലിറന്റെ കഴിവ് അപാരമാണെന്ന് കളി വിലയിരുത്തുന്ന ഗ്രാന്‍റ് മാസ്റ്റര്‍ സൂസന്‍ പോള്‍ഗാര്‍ പറയുന്നു. എന്തായാലും സമയനിഷ്ഠ പാലിക്കാന്‍ കഴിയാതിരിക്കുന്നത് ഒരു സ്ഥിരം ശീലമാക്കുന്നതില്‍ നിന്നും ഡിങ്ങ് ലിറന്‍ പിന്മാറുന്നതാണ് നല്ലതെന്ന ഉപദേശവും സൂസന്‍ പോള്‍ഗാര്‍ നല്‍കുന്നു. കാരണം പല വലിയ കളിക്കാരും സമയനിഷ്ഠയില്‍ പിഴവ് വരുത്തുന്ന ശീലം തുടര്‍ന്നതിനാല്‍ പലപ്പോഴും ഉന്നതങ്ങളില്‍ എത്താതെ വീണുപോയിരുന്നതായി സൂസന്‍ പോള്‍ഗാര്‍ ഓര്‍മ്മപ്പെടുത്തുന്നു.

ഈ ഗെയിമില്‍ 22ാം നീക്കം മുതല്‍ നിര്‍മ്മിത ബുദ്ധി ആധാരമാക്കിയുള്ള ചെസ് പ്രവചന മോഡലായ ലീല സീറോ പ്രവചിച്ചത് 50 ശതമാനത്തില്‍ അധികം സമനിലയില്‍ പിരിയാനാണ് സാധ്യത എന്നാണ്. അതുപോലെ തന്നെ സംഭവിച്ചു. ഒരു ഘട്ടത്തില്‍ ഡിങ്ങ് ലിറന് ഒരു തേര് അധികവും ഗുകേഷിന് ഒരു കുതിരയും കാലാളും മാത്രം അധികവും എന്ന നിലയിലായിരുന്നു. ഇവിടെ നിന്നാണ് ഗെയിം സമനിലയില്‍ കലാശിച്ചത്.

എട്ടാം ഗെയിമിലെ കരുനീക്കങ്ങള്‍

1. c4 e5
2. Nc3 Bb4
3. Nd5 Be7
4. Nf3 d6
5. g3 c6
6. Nxe7 Nxe7
7. Bg2 f6
8. O-O Be6
9. b3 d5
10. Ba3 O-O
11. Rc1 a5
12. Ne1 Re8
13. f4 exf4
14. Rxf4
15. bxc4 Ng6
16. Re4 Na6
17. Nc2 Qc7
18. Nd4 Bf7
19. d3 Ne5
20. Nf3 Nd7
21. Rxe8+ Rxe8
22. Rb1 b5
23. cxb5 Qb6+
24. Kf1 cxb5
25. Bb2 Bxa2
26. Bd4 Nac5
27. Rc1 Bb3
28. Qe1 Be6
29. Qf2 Rc8
30. Be3 Rc7
31. Nd4 Bf7
32. Nc6 Rxc6
33. Bxc6 Qxc6
34. Bxc5 h6
35. Ke1 b4
36. Qd4 Ne5
37. Kd2 Qg2
38. Qf2 Qd5
39. Qd4 Qg2
40. Qf2 Qd5
41. Qd4 Qa2+
42. Rc2 Qe6
43. Qd8+ Kh7
44. Qxa5 b3
45. Rc1 Qd5
46. Qb4 Qg2
47. Qe4+ Qxe4
48. dxe4 b2
49. Rb1 Ba2
50. Rxb2 Nc4+
51. Kc3 Nxb2 (കളി സമനിലയില്‍ പിരിഞ്ഞു)

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക