ചെന്നൈ: സിനിമ റിലീസിംഗിന്റെ ആദ്യം മൂന്നുദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള റിവ്യൂ തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഫിലിം റിവ്യൂ സിനിമയുടെ പ്രൊമോഷനെ ദോഷകരമായി ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വിലയിരുത്തലുകളെന്ന് കോടതി പറഞ്ഞു. സിനിമയെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ക്കൊപ്പം നല്ല അഭിപ്രായങ്ങളും വരുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. റിവ്യൂവിന് മാര്‍ഗ്ഗരേഖ വേണമെന്ന ആവശ്യം പരിഗണിക്കാവുന്നതാണ് . ഇക്കാര്യത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നോട്ടീസ് നല്കാന് കോടതി രജിസ്ട്രാറോട് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: