തിരുവനന്തപുരം: ലൈസന്‍സ് ഉള്ള ബില്‍ഡിംഗ് ഡിസൈനര്‍ ഉള്‍പ്പെടെയുള്ളവരെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ജോലികള്‍ക്ക് നിയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. പ്ലാനുകള്‍ തയ്യാറാക്കാനും സാക്ഷ്യപ്പെടുത്താനും ലൈസന്‍സ് ഉള്ളവരെ നേരത്തെ തൊഴിലുറപ്പ് ജോലികള്‍ക്ക് സൂപ്പര്‍വൈസര്‍മാരായും എഞ്ചിനീയര്മാരായും കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുമായിരുന്നു. എന്നാല്‍ ഇത്തരക്കാരെ നിയമിക്കുന്നത് നടപടിക്രമങ്ങളുടെ സുതാര്യത നഷ്ടപ്പെടുത്താനും സ്വജനപക്ഷപാതത്തിനും അഴിമതിയ്ക്കും ഇടയാക്കുമെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ആര്‍ക്കിടെക്ട് , ബില്‍ഡിംഗ് ഡിസൈനര്‍, എന്‍ജിനീയര്‍, സൂപ്പര്‍വൈസര്‍ തുടങ്ങിയവരില്‍ നിന്ന് നിയമന സമയത്തും കരാര്‍ പുതുക്കുമ്പോഴും സത്യവാങ്മൂലം വാങ്ങണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കരാര്‍ ജീവനക്കാര്‍ ബിനാമിയായി മറ്റു ജോലികള്‍ ഏറ്റെടുത്തു ചെയ്യുന്നതായി അറിഞ്ഞാല്‍ അവരെ നീക്കം ചെയ്യണം എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: