കൊച്ചി : തന്നെ ട്രെയിനിൽ കണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രൻ ഭയന്നു പോയെന്ന് സന്ദീപ് വാര്യർ. മാധ്യമപ്രവർത്തകർക്ക് മുൻപിലായിരുന്നു സന്ദീപിന്റെ വീരവാദം.
‘കഴിഞ്ഞ ദിവസം രാത്രി വന്ദേഭാരത് ട്രെയിനിൽ കയറിയപ്പോൾ ഷാഫി പറമ്പിലുമൊക്കെ കൂടെ ഉണ്ടായിരുന്നു . ആ ട്രെയിനിൽ ഞാൻ മുൻപ് പ്രവർത്തിച്ച പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ഉണ്ടായിരുന്നു. അത് പിന്നീടാണ് അറിഞ്ഞത് . സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ബിജെപിയുടെ പ്രവർത്തകരെ ഫോൺ ചെയ്ത് വിളിച്ചു വരുത്തിയിരിക്കുകയാണ് ‘ എന്നായിരുന്നു സന്ദീപിന്റെ വാദം .
എന്നാൽ ഈ വീഡിയോയ്‌ക്ക് താഴെ വരുന്ന കമന്റുകളാണ് രസകരം . സ്വയംപൊക്കി പറഞ്ഞു കോൺഗ്രസിൽ കസേര നേടാൻ ശ്രമിക്കുകയാണോ എന്നാണ് ചിലർ ചോദിക്കുന്നത് . ഈ തള്ളലിലാണോ ട്രെയിൻ ഓടിയത് , ഒഴുകുന്ന വെള്ളത്തിൽകിടന്നു നീർക്കോലി പറയുന്നു ഈ വെള്ളം ഒഴുക്കി വിടുന്നത് ഞാൻ ആണ് എന്ന പോലെ സന്ദീപ് എന്നും ചിലർ പരിഹസിക്കുന്നുണ്ട് . ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നും , ഇങ്ങനെ തള്ളുന്നതിന് മാസപ്പടിയാണോ, ദിവസക്കൂലിയാണോ എന്നും ചിലർ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: