ന്യൂദൽഹി : ഇന്ത്യൻ നാവിക സേന ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്തി നരേന്ദ്ര മോദി. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥരെ അവരുടെ സമാനതകളില്ലാത്ത ധൈര്യത്തിനും അർപ്പണബോധത്തിനും അഭിവാദ്യം ചെയ്യുന്നുവെന്ന് മോദി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
“നാവികസേനാ ദിനത്തിൽ, സമാനതകളില്ലാത്ത ധൈര്യത്തോടും അർപ്പണബോധത്തോടും കൂടി നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥരെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. അവരുടെ പ്രതിബദ്ധത നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുന്നു. ഇന്ത്യയുടെ സമ്പന്നമായ സമുദ്ര ചരിത്രത്തിലും ഞങ്ങൾ അഭിമാനിക്കുന്നു,”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
മോദിക്ക് പുറമെ നാവികസേനയുടെ അമ്പരപ്പിക്കുന്ന പോരാട്ട വീര്യത്തെ അനുസ്മരിക്കുന്ന അവസരമാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശംസിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും എല്ലാ ഇന്ത്യൻ നാവികസേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ അറിയിച്ചു.
ഇന്ത്യൻ നാവികസേനയുടെ സുപ്രധാന പങ്ക് അംഗീകരിക്കുന്നതിനും 1971-ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് ഓപ്പറേഷൻ ട്രൈഡൻ്റിലെ നേട്ടങ്ങളെ അനുസ്മരിക്കാനുമായി ഇന്ത്യൻ നാവികസേന എല്ലാ വർഷവും ഡിസംബർ 4 ന് നാവിക ദിനമായി ആഘോഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: