സിംഗപ്പൂര്‍ സിറ്റി: ആദ്യ 45 നീക്കങ്ങള്‍ക്ക് ശേഷം ഗുകേഷ് വിജയിച്ചേക്കുമെന്ന് വിലയിരുത്തലുണ്ടായപ്പോഴും മനസ്സാന്നിധ്യം വിടാതെ പൊരുതുകയായിരുന്നു ചൈനയുടെ ഡിങ്ങ് ലിറന്. പരാജയം സമ്മതിക്കാന്‍ തയ്യാറില്ലാതെയുള്ള ഡിങ് ലിറന്റെ അസാമാന്യമായ ചെറുത്തുനില്പായിരുന്നു ഏഴാം ഗെയിമിന്റെ സവിശേഷത. 56 നീക്കങ്ങള്‍ക്ക് ശേഷം ലീല സീറോ എന്ന എഐ കമ്പ്യൂട്ടര്‍ റോബോട്ട് പ്രവചിച്ചതിങ്ങിനെ: ‘ഏഴാം ഗെയിം 83 ശതമാനവും സമനിലയില്‍ പിരിയാനാണ് സാധ്യത’. ആ പ്രവചനം ശരിയായി. 72 നീക്കങ്ങള്‍ക്ക് ശേഷം ഇരുവരും സമനിലയില്‍ പിരിഞ്ഞു.
ലോക ചെസ് കിരീടപ്പോരില്‍ ഡി.ഗുകേഷ് ഏഴാം ഗെയിമില്‍ വിജയത്തിന്റെ വക്കിലെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും അഞ്ച് മണിക്കൂറിലധികം നീണ്ടു നിന്ന ഈ മാരത്തോണ്‍ ഗെയിമില്‍ ഡിങ്ങ് ലിറന് സമനില പിടിച്ചുവാങ്ങുകയായിരുന്നു.
ഈ ഗെയിമില്‍ തുടക്കം മുതല്‍ പിടിമുറുക്കിയ ഗുകേഷ് വിജയിക്കുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ സമനിലയില്‍ കലാശിച്ചതോടെ ഏഴാം ഗെയിമിന് ശേഷമുള്ള പോയിന്റ് നില 3.5-3.5 എന്ന നിലയിലായിരിക്കുന്നു.
ജയപരാജയങ്ങള്‍ ഇരുഭാഗത്തും മിന്നിമറിഞ്ഞ അസാധാരണ ഗെയിമായിരുന്നു ഈ ഏഴാമത്തെ ഗെയിം എന്നതാണ് വാസ്തവം. ഡിങ്ങ് ലിറന് പലപ്പോഴും സമനിലയ്ക്ക് വേണ്ടി കളിക്കുകയും ഗുകേഷ് വിജയത്തിന് വേണ്ടി കളിക്കുകയും ചെയ്ത ഏഴാം ഗെയിമിന്റെ അവസാന ഘട്ടത്തില്‍ ഗുകേഷിന് തേരും (റൂക്ക്) മൂുന്ന് കാലാളും ആയിരുന്നെങ്കിലും ഡിങ് ലിറന് തേരും രണ്ട് കാലാളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 48ാമത്തെ നീക്കം നടത്താന്‍ ഗുകേഷ് ഏട്ട് മിനിറ്റോളമെടുത്തു. ഇതോടെ ഗുകേഷ് സമയപരിധി പാലിക്കാനാകാതെ വീണുപോവുകയും ചെയ്തിരുന്നു. അതുപോലെ 44ാമത്തെ കരുനീക്കത്തിന് ഡിങ്ങ് ലിറന് 22 മിനിറ്റ് നേരം എടുത്തു. 43ാംനീക്കംവരെ ഗുകേഷിന് വിജയസാധ്യത പ്രവചിച്ചിരുന്നു. എന്നാല്‍ 44 നീക്കത്തില്‍ വരുത്തിയ പിഴവ് ഗുകേഷിന്റെ വിജയസാധ്യതക്ക് മങ്ങലേല്പിച്ചു. ഗുകേഷ് 40ാം നീക്കത്തിലും ഒരു പിഴവ് വരുത്തിയെന്നും പക്ഷെ അതിവേഗം അതില്‍ നിന്നും പുറത്തുകടന്നുവെന്നു സൂസന് പോള്‍ഗാര്‍ എന്ന ഗ്രാന്റ് മാസ്റ്റര്‍ പ്രവചിക്കുന്നു. അതേ സമയം ഡിങ്ങ് ലിറന് എന്ന താരം പഴയ പ്രതിഭയുടെ വെറും കരിനിഴല്‍ മാത്രമാണെന്നും മിക്കവാറും അദ്ദേഹത്തിന് ലോകകിരീടം കൈമോശം വരാനാണ് സാധ്യതയെന്നും ഏഴാം ഗെയിമിലെ ഡിങ്ങ് ലിറന്റെ നീക്കങ്ങളെ വിലയിരുത്തി റഷ്യയുടെ ഗ്രാന്റ് മാസ്റ്റര്‍ വ്ളാഡിമിര്‍ ക്രാംനിക്ക് പ്രവചിക്കുന്നു.
ഏഴാം ഗെയിമിലെ കരുനീക്കങ്ങള്‍:
1 Nf3 d5
2 g3 g6
3 d4 Bg7
4 c4 c6
5 Bg2 Nf6
6 O-O O-O
7 Re1 dxc4
8 e4 Bg4
9 Nbd2 c5
10 d5 e6
11 h3 Bxf3
12 Bxf3 exd5
13 exd5 Nbd7
14 Nxc4 b5
15 Na3 Qb6
16 Bf4 Rfe8
17 Qd2 Rad8
18 Nc2 Nf8
19 b4 c4
20 Be3 Qa6
21 Bd4 Rxe1+
22 Rxe1 Qxa2
23 Ra1 Qb3
24 Ra3 Qb1+
25 Kg2 Rd7
26 Ra5 Qb3
27 Ra3 Qb1
28 Ra5 Qb3
29 Rxb5 Qd3
30 Qf4 Qxc2
31 Bxf6 Qf5
32 Qxf5 gxf5
33 Bxg7 Kxg7
34 Rc5 Ng6
35 Rxc4 Ne5
36 Rd4 Nc6
37 Rf4 Ne7
38 b5 Kf6
39 Rd4 h6
40 Kf1 Ke5
41 Rh4 Nxd5
42 Rxh6 Nc3
43 Rc6 Ne4
44 Ke1 f6
45 h4 Rd3
46. Bd1 f4
47. gxf4+ Kxf4
48. Bc2 Rd5
49. Rc4 f5
50. Rb4 Kf3
51. Bd1+ Kg2
52. Rb3 Re5
53. f4 Re7
54. Re3 Rh7
55. h5 Nf6
56. Re5 Nxh5
57. Rxf5 Ng3
58. Rf8 Rb7
59. Ba4 Kf3
60. f5 Kf4
61. f6 Ne4
62. Bc2 Nd6
63. Rd8 Ke5
64. Bb3 Nf7
65. Rd5+ Kxf6
66. Kd2 Rb6
67. Bc4 Rd6
68. Kc3 Rxd5
69. Bxd5 Nd6
70. Kb4 Nxb5
71. Kxb5+ a6+
72. Kxa6
പ്രതികരിക്കാൻ ഇവിടെ എഴുതുക: