ന്യൂഡൽഹി : മുസ്ലീങ്ങൾ നിസ്ക്കരിക്കുന്ന ഭൂമിയെല്ലാം വഖഫ് സ്വത്താണെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് കല്യാൺ ബാനർജി. വഖഫ് ബോർഡുകളുടെ അവകാശവാദങ്ങൾക്കെതിരെ നിരന്തരം പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് കല്യാൺ ബാനർജിയുടെ പുതിയ വാദം.
” 20 പേർ എന്തിന് 5 ആളുകൾ പതിവായി അവിടെ നമസ്‌കരിക്കുകയാണെങ്കിൽ, അത് വഖഫ് സ്വത്തായി കണക്കാക്കും.” എന്നാണ് കല്യാണ ബാനർജിയുടെ പ്രസ്താവന . സെറാംപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ടിഎംസി എംപിയാണ് കല്യാണ് ബാനർജി. 2021-ൽ സീതാദേവിക്കും രാമഭക്തർക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട് കല്യാൺ.
അതേസമയം എന്നാൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കല്യാൺ ബാനർജി കല്യാൺ ബാനർജിയുടെ പ്രസ്‍താവനക്കെതിരെ രംഗത്തു വന്നു.
‘ വഖഫ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയായ ടിഎംസി എംപി കല്യാൺ ബാനർജിയുടെ അഭിപ്രായത്തിൽ, മുസ്ലീങ്ങൾ നിസ്ക്കരിക്കുന്ന ഏത് സ്ഥലവും വഖഫ് സ്വത്തായി കണക്കാക്കും. അങ്ങനെയെങ്കിൽ റോഡുകൾ, റെയിൽവേ ട്രാക്കുകൾ, എയർപോർട്ടുകൾ, പാർക്കുകൾ അങ്ങനെ പലയിടത്തും നിസ്ക്കാരം നടക്കുന്നുണ്ട് . അതൊക്കെ വഖഫ് സ്വത്താകുമോ ? ‘ എന്നാണ് അമിത് മാളവ്യയുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: