ലഖ്നൗ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോറ്റതോടെ, തങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് തെളിയിക്കാന്‍ പൊടുന്നനെ ഒരു കര്‍ഷകസമരവുമായി ഇറങ്ങിയിരിക്കുകയാണ് ഇന്ത്യാമുന്നണി. ദല്‍ഹി-നോയിഡ റോഡ് തടസ്സപ്പെടുത്തി ട്രാഫിക് ജാമുണ്ടാക്കി പൊതുജനജീവിതം ദുരിതപൂര്‍ണ്ണമാക്കുകയാണ് ഇന്ത്യാമുന്നണിയുടെ ലക്ഷ്യം. കര്‍ഷകരെ അണിനിര്‍ത്തി യോഗിയേയും പിന്നാലെ മോദിയേയും പ്രതിരോധത്തിലാക്കുക എന്നതാണ് ഇന്ത്യാമുന്നണിയുടെ തന്ത്രം.
ഭാരതീയ കിസാന്‍ പരിഷത്ത് (ബികെപി) എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഏകദേശം 20 ജില്ലകളിലെ മറ്റ് കര്‍ഷക സംഘടനയുമായി ചേര്‍ന്നാണ് കര്‍ഷകര്‍ ദല്‍ഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. തലസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിക്കുകയാണ് ലക്ഷ്യം.
കര്‍ഷകരല്ല, അതിനേക്കാള്‍ കൂടുതല്‍ എന്‍ജിഒ പ്രവര്‍ത്തകരാണ് സമരക്കാരില്‍ അധികവും. വിദേശ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ഇത്തരം എന്‍ജിഒകളാണ് ഭാരത്തില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ഏറ്റവുമധികം ശ്രമിക്കുന്നത്. അവരുടെ പല രഹസ്യ അജണ്ടകളെയും പൊളിച്ചടക്കിയതില് മോദിയോടുള്ള വിരോധമാണ് ഇതിന് പിന്നില്‍.
ഉത്തര്‍പ്രദേശില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ കര്‍ഷകരെ രംഗത്തിറക്കിയുള്ള ഇന്ത്യാമുന്നണിയുടെ കളി പക്ഷെ യോഗി ആദിത്യനാഥിന്റെ അടുത്ത് വിലപ്പോയില്ല. നോയിഡയിലെ ദളിത് പ്രേര്‍ണാ സ്ഥലില്‍ പ്രതിഷേധിച്ച മുഴുവന്‍ കര്‍ഷകരെയും അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: