Kerala

സിപിഎം നേതാവ് മധു മുല്ലശേരി ബിജെപിയിലേക്ക്: ഇന്ന് രാവിലെ 11മണിക്ക് ഔദ്യോഗികമായി പാർട്ടിയിൽ ചേരും

Published by

തിരുവനന്തപുരം: സിപിഎമ്മിൽ നിന്നും പടിയിറങ്ങുന്നതായി പ്രഖ്യാപിച്ച സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്. മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനം.

രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലേക്ക് എത്തി ഔദ്യോഗികമായി ക്ഷണിക്കും. ഇന്നലെ രാത്രി വൈകിയും മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.അതേസമയം, മധുവിനെതിരായ പാർട്ടി അച്ചടക്ക നടപടിയും ഇന്നുണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by