ഹരിയാന: ഹരിയാനയിലെ നുഹ് ജില്ലയില്‍ മൂന്നര വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. നവംബര്‍ 30 ശനിയാഴ്ചയാണ് സംഭവം നടന്നത്. വൈകുന്നേരം 4 മണിയോടെ ഗ്രാമത്തില്‍ നിന്നുള്ള ഒരാള്‍ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
പെണ്‍കുട്ടി വൈകിയിട്ടും തിരിച്ചെത്താത്തതിനേ തുടര്‍ന്ന്, പോലിസ് നടത്തിയ അന്വേഷണത്തിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം കൈകാലുകള്‍ തകര്‍ത്ത് മൃതദേഹം വലിച്ചെറിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.പ്രതിയെ മറോറ ഗ്രാമത്തിന് സമീപത്ത് നിന്നു അറസ്റ്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക