ന്യൂഡൽഹി ; വർഷങ്ങളായി മുടങ്ങിക്കിടന്ന നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ടാണ് ഇന്ത്യ പൂർത്തിയാക്കിയത് . ഇനിയും പല പദ്ധതികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പ്രഗതി: പ്രോ-ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെൻ്റേഷൻ എന്ന ഡിജിറ്റൽ ഗവേണൻസ് പ്ലാറ്റ്‌ഫോമാണ് ഇതെല്ലാം സാധ്യമാക്കുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ഇന്ത്യയുടെ പ്രഗതി പ്ലാറ്റ്‌ഫോമിനെ പ്രശംസിച്ച് ഓക്‌സ്ഫഡ് സർവകലാശാല രംഗത്തെത്തിയിരിക്കുകയാണ്.
പ്രഗതിയിലൂടെ ഇന്ത്യ ഡിജിറ്റൽ ഗവേണൻസിൽ കാര്യമായ പുരോഗതി കൈവരിച്ചതായി ഓക്‌സ്ഫഡ് സർവകലാശാലാ അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ഗേറ്റ്‌സ് ഫൗണ്ടേഷനും സംയുക്തമായാണ് പഠനം നടത്തിയത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും ‘പ്രഗതി’ പ്ലാറ്റ്‌ഫോമും ഇന്ത്യയിലെ 201 ബില്യൺ ഡോളറിന്റെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അതിവേഗം വഴിയൊരുക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
ഒമ്പത് വർഷം മുമ്പ് പ്രഗതി പ്ലാറ്റ്‌ഫോം ആരംഭിച്ചപ്പോൾ, അടിസ്ഥാന സൗകര്യ വികസനം വളരെ കടുത്ത വെല്ലുവിളിയായിരുന്നു. 2023 ജൂൺ വരെ 17.05 ലക്ഷം കോടി രൂപയുടെ 340 പദ്ധതികൾ പുരോഗതി കൈവരിച്ചു. ഈ പുരോഗതിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി അർപ്പണബോധം കാണിച്ചതാണ് ഈ വിജയത്തിന് കാരണം,’ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതി, നവി മുംബൈ എയർപോർട്ട്, ജമ്മു ഉധംപൂർ ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് തുടങ്ങി നിരവധി പദ്ധതികളുടെ കേസ് സ്റ്റഡിയും ഇതിൽ നൽകിയിരിക്കുന്നു.2015-ൽ ആരംഭിച്ച പ്രഗതി, പരിവേഷ്, പിഎം ഗതി ശക്തി, പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പ് തുടങ്ങിയ മറ്റ് സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. വളരെ സങ്കീർണ്ണവും പ്രധാനപ്പെട്ടതുമായ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് മൾട്ടി-പ്ലാറ്റ്ഫോം സഹകരണം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: