Kerala

എസ്ഡിപിഐയുടെ വഖഫ് സംരക്ഷണ സമ്മേളനം ; ഉദ്ഘാടനം ചെയ്യാൻ കോൺഗ്രസ് എംഎൽഎ സി. ആർ മഹേഷ് ; ബന്ധങ്ങൾ ഒന്നൊന്നായി പുറത്തു വരുന്നുവെന്ന് കാസ

Published by

കൊല്ലം: തീവ്ര മതസംഘടനയായ എസ്ഡിപിഐയുടെ വഖഫ്-മദ്രസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കോൺഗ്രസ് എംഎൽഎ. കരുനാഗപ്പള്ളി എംഎൽഎ സി. ആർ മഹേഷ് എസ്ഡിപിഐയുടെ പരിപാടിയിൽ ഉദ്ഘാടകനായി എത്തുന്നത് . വഖഫ് സംരക്ഷണ സമിതി കരുനാ​ഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. ഡിസംബർ 8 ന് ഷേയ്ഖ് മസ്ജിദിന് സമീപമാണ് സമ്മേളനം.

നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചപ്പോൾ വലിയ ആഘോഷമാണ് എസ് ഡി പി ഐ നടത്തിയത് . എന്നാൽ ഇവർ തമ്മിലുള്ള ബാന്ധവം പരസ്യമായി അം​ഗീകരിക്കാൻ കോൺ​ഗ്രസ് ഇതുവരെ തയ്യാറായിരുന്നില്ല. എന്നാൽ പാർട്ടി എംഎൽഎ എസ്ഡിപിഐ പരിപാടിയിടെ ഉദ്ഘാടകനാകുന്നതൊടെ ഇസ്ലാമിക ഭീകരതയ്‌ക്ക് പരസ്യ പിന്തുണ നൽകുന്ന നിലയിലേക്ക് കോൺഗ്രസ്‌ മാറിയെന്നത് വ്യക്തമാകുകയാണ്.

അതേസമയം കോൺഗ്രസിന്റെ നിലപാടിനെതിരെ ക്രിസ്ത്യൻ സംഘടനയായ കാസ രംഗത്തെത്തി. ‘ കാശ്മീരിലെ ഹിന്ദുവാംശഹത്യയുടെ നാളുകളിൽ അവിടുത്തെ ഇസ്ലാമിക ഭീകര സംഘടനകളും ആയി എങ്ങനെയായിരുന്നോ കാശ്മീരിൽ കോൺഗ്രസ് ബന്ധം പുലർത്തിയിരുന്നത് അതേ നിലയിലേക്ക് എത്തിയിരിക്കുന്നു ഈ കേരളത്തിലും പരസ്യമായ ഭീകരവാദ സംഘടനകളുമായുള്ള കോൺഗ്രസിന്റെ ബന്ധങ്ങൾ.മതേതരത്വത്തിന് ആരാണ് ഭീഷണിയെന്ന് ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയുക.‘ എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by