കോട്ടയം: ഇന്ത്യയില്‍ നിന്ന് സിപിഎമ്മിനെ തുരത്തുന്ന കീടത്തെ കണ്ടെത്തി. പതിവുപോലെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ തന്നെയാണ് ഈ കണ്ടെത്തലിന്‌റെ ഉപജ്ഞാതാവ്. സിപിഎമ്മിന് തകര്‍ക്കാന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ പ്രത്യേക പരിശീലനം നല്‍കി ഇന്ത്യയിലേക്ക് ആളെ അയക്കുകയാണെന്നാണ് കണ്ടെത്തല്‍.
ഇ പി ജയരാജനെപ്പോലുള്ള പ്രധാന നേതൃത്വങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം നടത്തുന്നു, ഇക്കൂട്ടര്‍. ഇത് തിരിച്ചറിയാന്‍ നമ്മുടെ സഖാക്കള്‍ക്ക് കഴിയാതെ പോകുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. മാധ്യമങ്ങളെ പണം കൊടുത്ത് ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
തെറ്റുകള്‍ ചൂണ്ടിക്കാണിക്കല്‍ എന്ന പേരില്‍ വാര്‍ത്തകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നു. രാജ്യത്തിന്റെ പല മേഖലകളിലും അമേരിക്കന്‍ സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിക്കുകയാണ്. അതിന്റെ ഭാഗമായി ഇവിടെ വലതുപക്ഷ ശക്തികള്‍ മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. കണ്ണൂരിലെ കണ്ണപുരത്ത് പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക