India

പിഴയും നിയമനടപടികളും ഒഴിവാക്കും, തൊഴിലുടമകള്‍ക്ക് മുടങ്ങിയ ഇപിഎഫ് വിഹിതം അടയ്‌ക്കാന്‍ അവസരം

Published by

ന്യൂദല്‍ഹി : തൊഴിലുടമകള്‍ ഇപിഎഫ് വിഹിതം അടയ്‌ക്കുന്നതിലും മറ്റും വരുത്തിയ വീഴ്ചകള്‍ നിയമനടപടികളും പിഴയും കൂടാതെ പരിഹരിക്കാന്‍ അവസരം നല്‍കി എംപ്‌ളോയീസ് പ്രോവിഡന്‌റ് ട്രസ്റ്റ്. ഇപിഎഫ് ക്ലെയിം തീര്‍പ്പാക്കുന്ന തീയതി വരെയുള്ള പലിശ അംഗങ്ങള്‍ക്ക് ലഭിക്കാനും സൗകര്യമൊരുക്കും.

മന്ത്രി മന്‍സുഖ് മാണ്ഡ്യവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇപിഎഫ് ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനങ്ങള്‍. 24ാം തീയതി വരെ തീര്‍പ്പാക്കുന്ന ക്ലെയിമുകള്‍ക്ക് മുന്‍മാസം വരെയുള്ള പലിശയാണ് ഇപ്പോള്‍ നല്‍കുന്നത്. 25ാം തീയതി മുതല്‍ മാസാവസാനം വരെ ക്ലെയിമുകള്‍ തീര്‍പ്പാക്കാറില്ല.

പുതിയ തീരുമാനപ്രകാരം എല്ലാ ദിവസവും ക്ലെയിമുകള്‍ തീര്‍പ്പാക്കും. രാജ്യത്തെ എവിടെ നിന്ന് വേണമെങ്കിലും പെന്‍ഷന്‍ ലഭിക്കുന്ന സംവിധാനം ജനുവരി ഒന്നുമുതല്‍ നടപ്പാക്കും. അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനും തീരുമാനമായി.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക