ന്യൂദല്‍ഹി: ഗ്യാന്‍വാപി മോസ്ക് ഹിന്ദു ക്ഷേത്രമായിരുന്നു എന്ന് വാദിക്കാന്‍ ആവശ്യമായ തെളിവുകള്‍ തേടി മസ്ജിദിന്റെ നാലാം ഗേറ്റിലേക്ക് പോകാന്‍ തുനിഞ്ഞ വിഷ്ണു ജെയിനിനെയും അച്ഛനെയും വളഞ്ഞത് 50,000 പേര്. എന്തായാലും വധിക്കപ്പെടുമെന്ന ഉറപ്പില്‍ വിഷ്ണു ജെയിന് അച്ഛനോട് ചോദിച്ചു. എന്താണ് നമ്മള് ചെയ്യേണ്ടത്?
അച്ഛന് നല്കിയ മറുപടി ഇതാണ്: “ജീവിതമായാലും മരണമായാലും നമ്മള് മഹാദേവിനെ (പരമശിവനെ) കാണും. ” അങ്ങിനെ അച്ഛനും മകനും നടന്നു. മരണത്തെ തൃണവല്‍ഗണിച്ചുള്ള ആ യാത്രയില്‍ ഹിന്ദുക്ഷേത്രം നിലനിന്നിരുന്നതിന്റെ ചില തെളിവുകള്‍ കണ്ടെത്താനായി. വിഷ്ണു ജെയിനും അച്ഛനും അഭിഭാഷകരാണ്.
ഇരുവരും ഗ്യാന്‍ വാപി മോസ്ക് പണിയുന്നതിന് മുന്‍പ് അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ ശേഖരിച്ചു. അത് സുപ്രീംകോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്നാണ് കോടതി ആര്‍ക്കിയോളജിക്കല്‍ വകുപ്പിനോട് സ്ഥലം നേരിട്ട് സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടത്.
ഗ്യാന്‍ വാപി പള്ളിയിലെ കുളത്തില്‍ കിടക്കുന്നത് ജലധാരയല്ല, ശിവലിംഗമാണെന്നാണ് വിഷ്ണുജെയിന്റെ മറ്റൊരുവാദം. എന്തായാലും വിഷ്ണു ജെയിന് ജീവിതം പണയം വെച്ചാണ് വിശ്വാസത്തിന് വേണ്ടി പോരാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: