തിരുപ്പതി : കുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ തിരുപ്പതി ക്ഷേത്ര മാതൃക സ്ഥാപിക്കാൻ ഭൂമി അനുവദിച്ചു. രണ്ടര ഏക്കർ ഭൂമിയാണ് തിരുമല തിരുപ്പതിക്ഷേത്രമാതൃക സ്ഥാപിക്കാൻ അനുവദിച്ചിരിക്കുന്നത്
ടിടിഡി ജോയിന്റ് എക്സിക്യൂട്ടീസ് ഓഫീസർ ഗൗതമി പ്രയാഗ് രാജിൽ അനുവദിച്ച ഭൂമി പരിശോധിച്ചു. കുംഭമേള അതോറിറ്റി ഓഫീസർ വിജയ് കിരൺ ആനന്ദ് ഒപ്പമുണ്ടായിരുന്നു . ഹിന്ദു സനാതനധർമ്മം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരുപ്പതി ക്ഷേത്രമാതൃക പ്രയാഗ് രാജിൽ ഒരുക്കുന്നത് .
പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേള ഏറ്റവും വലിയ മതസമ്മേളനമായാണ് കണക്കാക്കുന്നത്.ജനുവരി 12 മുതൽ ആരംഭിക്കുന്ന കുംഭമേളയിൽ വൻ ഭക്തജനത്തിരക്കിനെ നേരിടാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.30 മുതൽ 50 കോടി വരെ ഭക്തർ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. വിവിധ നഗരങ്ങളിൽ നിന്ന് പ്രയാഗ്രാജിലേക്ക് 6,580 റെഗുലർ ട്രെയിനുകളും 992 പ്രത്യേക ട്രെയിനുകളുമാണ് സർവ്വീസ് നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: