ഗോവ: ഹിന്ദു ഭക്തിഗാനം ആലപിക്കുമ്പോള്‍ ഗായകന്‍ മുഹമ്മദ് റാഫി മതം മാറുന്നുവെന്ന് തോന്നിപ്പോകുമെന്ന് സോനു നിഗം. അത്രയ്‌ക്ക് ഭക്തി അദ്ദേഹത്തിന്റെ ശബ്ദത്തില്‍ നിറഞ്ഞ് തുളുമ്പാറുണ്ടെന്നും സോനു നിഗം.
ഗോവ ഫിലിം ഫെസ്റ്റിവലില്‍ മുഹമ്മദ് റാഫിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ‘ആകാശത്ത് നിന്നെത്തിയ ദൈവദൂതന്‍ (ആസ്മാന്‍ സേ ആയ ഫരിഷ്ട) എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോനു നിഗം. “ഒരു നമാസി മുസ്ലിം ആയിരുന്നിട്ടും അദ്ദേഹം ആലപിക്കുന്ന ഹിന്ദു ഭക്തിഗാനം കേട്ടാല്‍ ഹൃദയത്തില്‍ നിന്നും ഒരു ഹിന്ദു പാടുന്നുവെന്നേ തോന്നൂ. പാടിക്കൊണ്ടിരിക്കുമ്പോള്‍ അത് മതം മാറുകയാണോ എന്ന് തോന്നിപ്പോകും. “- സോനു നിഗം പറഞ്ഞു.
“ഏത് തരം വികാരത്തെയും ഏത് തരം ശൈലിയെയും അനായാസം അവതരിപ്പിക്കാനുള്ള റാഫിയുടെ കഴിവ് അപാരമാണ്. അതുപോലെ റാഫിയുടെ ശബ്ദം ഓരോ നടന്മാര്‍ക്കനുസരിച്ച് മാറുന്നതും കാണാം. ദിലീപ് കുമാര്‍, ജോണി വാക്കര്‍, മെഹ്മൂദ്, ഋഷി കപൂര്‍ എന്നിവര്‍ പാടുന്നതുപോലെ തോന്നും. അതാണ് റാഫിയുടെ ആലാപന ശൈലിയിലെ വൈവിധ്യം.”- മെലഡിയുടെ രാജാവായി അറിയപ്പെടുന്ന മുഹമ്മദ് റാഫിയെക്കുറിച്ച് സോനു നിഗം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: