തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്മേളനങ്ങളില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി ഉണ്ടാകുന്നത് നേതൃത്വത്തെ വലച്ചിരിക്കെ തിരുവനന്തപുരത്തും സമാന സംഭവമുണ്ടായി.മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി ജോയി വിഭാഗീയ പ്രവര്‍ത്തനം നടത്തുകയാണെന്നാരോപിച്ചാണ് ഇറങ്ങിപ്പോക്ക്.സിപിഎം വിടുമെന്ന് മധു മുല്ലശ്ശേരി അറിയിച്ചു.
കഴക്കൂട്ടം ഏര്യാകമ്മിറ്റി രണ്ടായതിന് ശേഷം മംഗലപുരത്ത് കഴിഞ്ഞ രണ്ട് തവണയും മധു മുല്ലശ്ശേരിയായിരുന്നു സെക്രട്ടറി. മധു തുടരുന്നതില്‍ ജില്ലാ നേതൃത്വത്തിന് താല്‍പര്യം ഇല്ലായിരുന്നു.മധു മുല്ലശ്ശേരിക്കെതിരെ സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും അടക്കം പരാതികളും പാര്‍ട്ടിക്ക് മുന്നിലുണ്ട് .
സാധാരണ പാര്‍ട്ടിക്കാര്‍ക്ക് സമീപിക്കാനാകാത്ത ആളായി ഏര്യാസെക്രട്ടറി മാറിയെന്ന് സമ്മേളന പ്രതിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുതിയ ഏര്യാ കമ്മിറ്റിയോഗം ചേര്‍ന്നപ്പോഴാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം ജലീലിന്റെ പേര് ഉയര്‍ന്നതും തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതും.അപ്രതീക്ഷിതമുണ്ടായ നീക്കത്തില്‍ പ്രതിഷേധിച്ച മധു മുല്ലശ്ശേരി ഇറങ്ങിപ്പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: