വിനോദ സഞ്ചാരത്തിനെത്തുന്ന പലരും ഇന്ത്യയെക്കുറിച്ച് നല്ലത് പറയാറുണ്ട്.ഇന്ത്യയുടെ ബഹുസ്വര സംസ്ക്കാരം ഇന്ത്യക്കാരെ മാത്രമല്ല വിദേശികളെയും ആകർഷിക്കുന്നു. മെക്സിക്കോയിൽ നിന്നുള്ള ജാക്വലിൻ മൊറേൽസ് ക്രൂസ് അത്തരത്തിൽ ഇന്ത്യൻ സംസ്കാരത്തെ സ്നേഹിക്കുന്നവരിൽ ഒരാളാണ്.
നാഗ്പൂരിൽ നടന്ന ഓറഞ്ച് സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിച്ച ജാക്വലിൻ മൊറേൽസ് ക്രൂസ് ഇന്ത്യ സുരക്ഷിതമാണെന്ന് പറഞ്ഞ വിഡിയോ വൈറലായിരിക്കുകയാണ് .
“ഇന്ത്യയെ എന്റെ വീട് എന്ന് വിളിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വിദേശികൾക്ക് നിരവധി തെറ്റിദ്ധാരണകളുണ്ട് . ഇന്ത്യയിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നു. നമുക്ക് പലതും ചെയ്യാൻ കഴിയില്ലെന്ന് കരുതുന്നവരുണ്ട്. ഇവിടെ ഡ്രൈവ് ചെയ്യാം. പരമ്പരാഗത ഇന്ത്യൻ വസ്ത്രമായാലും പാശ്ചാത്യ വസ്ത്രമായാലും ഈ രാജ്യത്ത് എന്തും ധരിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. സാരിയും കുർത്തയും ധരിക്കാം .“ എന്നാണ് ജാക്വലിൻ മൊറേൽസ് പറഞ്ഞത്.വിദേശികൾക്ക് അവധി ആഘോഷിക്കാൻ ഇന്ത്യ തിരഞ്ഞെടുക്കാമെന്നും അവർ പറയുന്നു. വിഡിയോയ്‌ക്കു സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: