കൊച്ചി: സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലും പാർട്ടി ഗ്രാമങ്ങളിലും ഭീകരവാദ സംഘടനകൾ ശക്തി പ്രാപിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം ആലപ്പുഴയിലും കണ്ണൂരിലും ഭീകര സംഘടനകളിൽ നിന്നും വലിയ തോതിലുള്ള റിക്രൂട്ട്മെൻ്റാണ് പാർട്ടിയിലേക്ക് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജി.സുധാകരൻ ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങൾ വാസ്തവമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മണൽ മാഫിയ സംഘങ്ങളും കള്ളക്കടത്തുകാരും അധോലോക സംഘങ്ങളും പാർട്ടിയെ പൂർണമായും പിടിമുറുക്കിയിരിക്കുകയാണെന്നും അതാണ് ജി. സുധാകരന്റെ ആരോപണവുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് വലിയ ഒഴുക്കുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ജി.സുധാകരനെ മാത്രമല്ല സിപിഎമ്മിലെ അണികൾ ഉൾപ്പടെയുള്ളവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: